ETV Bharat / state

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്‌റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ - Vigilance arrests Engineer

അസിസ്‌റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിലായത് കരാറുകാരനിൽ നിന്ന് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ.

BRIBE CASE  ENGINEER ARRESTED FOR BRIBE CASE  BRIBE CASE IN THRISSUR  കൈക്കൂലി കേസ്
Vigilance logo (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 2, 2024, 9:51 PM IST

Updated : Jul 2, 2024, 10:23 PM IST

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്‌റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ (Etv Bharat)

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്‌റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ആൻ്റണി എം വട്ടോളിയാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

അളഗപ്പനഗർ പഞ്ചായത്തിലെ കാന നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ശെൽവരാജ് എന്ന കരാറുകാരനാണ് പരാതിക്കാരൻ. കാന നിർമ്മാണത്തിൻ്റെ ബിൽ തുകയായ മൂന്നേകാൽ ലക്ഷം രൂപയുടെ രണ്ട് ശതമാനമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് കരാറുകാരൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.

വിജിലൻസ് ഫിനോഫ്‌തലിൻ പൗഡർ പുരട്ടി നൽകിയ നോട്ടുമായെത്തിയ കരാറുകാരൻ ഓഫീസിന് പുറത്തുവച്ചാണ് ആൻ്റണിക്ക് കൈമാറിയത്. തുടർന്ന് പുറത്തേക്കിറങ്ങിയ ആൻ്റണിയെ വിജിലൻസ് ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളുടെ കാറിൽ നിന്ന് അരലക്ഷം രൂപയും വിജിലൻസ് കണ്ടെടുത്തു.

കിഫ്ബി കരാറുകാരനിൽ നിന്നാണ് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന് ഇയാൾ വിജിലൻസിനോട് സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്‌തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. ആന്‍റണിക്കെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് നേരെത്തെയും പരാതികളുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് ഡിവൈഎസ്‌പി കെ സി സേതുവിൻ്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Also Read: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ കയ്യോടെ പൊക്കി വിജിലന്‍സ് ▶️ വീഡിയോ

Last Updated : Jul 2, 2024, 10:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.