ETV Bharat / state

'കേരള വേണ്ട കേരളം മതി' എന്ന് നിയമസഭ; ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്; പ്രമേയം പാസാക്കി - KERALA STATE NAME CHANGE

author img

By ETV Bharat Kerala Team

Published : Jun 24, 2024, 2:08 PM IST

പ്രതിപക്ഷം പിന്തുണ നല്‍കിയ പ്രമേയം സഭ ഐക്യകണ്‌ഠേന പാസാകുകകയായിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്‍മേല്‍ ചില ഭേദഗതികള്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ചെങ്കിലും അവ അംഗീകരിക്കപ്പെട്ടില്ല.

കേരള വേണ്ട കേരളം മതി  CHANGE THE NAME OF THE STATE KERALA  ASSEMBLY PAASSED RESOLUTION  ഐക്യകണ്‌ഠേന പ്രമേയം പാസാക്കി സഭ
Kerala Assembly Session (Etv Bharat)

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. സര്‍ക്കാര്‍ പ്രമേയമായി നിയമസഭയില്‍ മുഖ്യമന്ത്രിയാണ് ഇതവതരിപ്പിച്ചത്. ഇതിന് പ്രതിപക്ഷം പിന്തുണ നല്‍കിയതോടെ പ്രമേയം സഭ ഐക്യകണ്‌ഠേന പാസാകുകകയായിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്‍മേല്‍ ചില ഭേദഗതികള്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ചെങ്കിലും അവ അംഗീകരിക്കപ്പെട്ടില്ല. എങ്കിലും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു.

2023 ഓഗസ്‌റ്റില്‍ ഇതേ ആവശ്യം ഉന്നയിച്ചുള്ള പ്രമേയം ഐക്യകണ്‌ഠേന നിയമഭ പാസാക്കി കേന്ദ്രത്തിനയച്ചു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും ഇക്കാര്യം ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല.

ഒന്നാം പട്ടികയില്‍ മാത്രം ഭേദഗതി വരുത്തിയാല്‍ മതിയെന്നും എട്ടാം പട്ടികയില്‍ ഭേദഗതി വരുത്തേണ്ടതില്ലെന്നും കേന്ദ്രം അറിയിച്ച സാഹചര്യത്തിലാണ് ഭരണ ഘടനയുടെ എട്ടാം പട്ടികയില്‍ കൂടി കേരളം എന്ന പേര് മാറ്റുന്ന തരത്തിലുള്ള പുതുക്കിയ പ്രമേയം വീണ്ടും നിയമസഭയില്‍ അവതരിപ്പിച്ചത്.

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ മാത്രമാണ് കേരളം എന്നുള്ളതെന്നും ഇത് ഭരണഘടനയുടെ എട്ടാം പട്ടികയില്‍ കൂടി മാറ്റാന്‍ കേന്ദ്രം തയ്യാറാകണമെന്നുള്ളതിനാലുമാണ് ഇത്തരത്തിലൊരു പ്രമേയം അവതരിപ്പിക്കേണ്ടി വന്നതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

Also Read:ലോക കേരള സഭ : കേരള ബ്രാൻഡിങിന്‍റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.