ETV Bharat / state

മഴ പെയ്‌താല്‍ ആര്യങ്കോട് ആശുപത്രി വെള്ളത്തിൽ; ബുദ്ധിമുട്ടിലായി ഡോക്‌ടർമാരും രോഗികളും - HOSPITAL FLOODED DURING RAINFALL - HOSPITAL FLOODED DURING RAINFALL

മഴ പെയ്‌തു കഴിഞ്ഞാൽ ആര്യങ്കോട് ഹോമിയോ ആശുപത്രിയിൽ വെളളക്കെട്ട് സ്‌ഥിരമാണ്. നിര്‍മാണത്തിലെ അപാകതയാണ് വെളളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ആര്യങ്കോട് ഹോമിയോ ആശുപത്രി  മഴ കാരണം ആശുപത്രിയിൽ വെള്ളക്കെട്ട്  ARYANCODE HOSPITAL FLOODED  ARYANCODE HOMEO HOSPITAL
Aryankode Homeo hospital flooded during rainfall (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 6:37 AM IST

തിരുവനന്തപുരം : മഴ പെയ്‌തു കഴിഞ്ഞാൽ ആര്യങ്കോട് ഹോമിയോ ആശുപത്രി വെള്ളത്തിലാകും. മഴവെള്ളം കെട്ടിനിന്ന് ആശുപത്രി പരിസരം വൃത്തിഹീനവുമാകും. ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മൈലച്ചലിലെ ഹോമിയോ ആശുപത്രിയിലാണ് വെള്ളക്കെട്ട് സ്ഥിരം പ്രശ്‌നമാകുന്നത്.

മരുന്നുകള്‍ സൂക്ഷിക്കുന്നയിടത്തും ആശുപത്രിക്കുളളിലും വെള്ളം കയറുന്നതിനാല്‍ രോഗികള്‍ക്കും ഡോക്‌ടര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകുന്നു. മഴ പെയ്‌താല്‍ ആശുപത്രിയില്‍ ഡോക്‌ടര്‍ക്ക് ഇരിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. മുന്‍പ് നിലം നികത്തിയ സ്ഥലത്താണ് ആശുപത്രി കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

നിര്‍മാണത്തിലെ അപാകത അന്വേഷിക്കണമെന്നും ആശുപത്രിയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Also Read: അമ്പൂരിയില്‍ കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.