തിരുവനന്തപുരം: ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും എതിരായി കെഎസ്‌ആര്‍ടിസി ഡ്രൈവർ യദു നൽകിയ ഹര്‍ജി കോടതി തളളി. കേസിൽ കോടതി ഇടപെടലും മേൽനോട്ടവും വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തളളിയത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഉയർന്ന ഉദ്യോഗസ്ഥനെ നിയമിക്കണം എന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് നടപടി.
അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം തൃപ്‌തികരമായി തുടർന്നും നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. തെളിവുകൾ യഥാസമയം കൃത്യമായി കോടതിയിൽ ഹാജരാക്കണമെന്നും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരാതിക്കാരന്‍റെയും, എംഎല്‍എയുടെയും, മേയറുടെയും, ബസ് യാത്രക്കാരുടെയും, മറ്റ് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. എംഎല്‍എ ബസിൽ അതിക്രമിച്ചു കയറി എന്നത് ശരിയല്ല, ഹൈഡ്രോളിക് സിസ്‌റ്റമുള്ള ബസിൽ ഡ്രൈവർ യദു ആണ് ഡോർ ഓപ്പൺ ചെയ്‌ത് കൊടുത്തത്. അപകടം വരുത്തുന്ന രീതിയിൽ വാഹനം ഓടിച്ചതും മേയറിനെ അശ്ലീല ആംഗ്യം കാണിച്ചതും യദുവാണെന്നും പ്രോസീക്യൂഷൻ വാദിച്ചു.
ബസിലെ മെമ്മറി കാർഡ് മോഷണം പോയ സംഭവം ഉള്‍പ്പെടെ കേന്ദ്രീകരിച്ചുളള ശരിയായ അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് അനാവശ്യ സമ്മർദം ഉണ്ടാക്കാനാണ് ഇത്തരം ഹർജികൾ നൽകുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Also Read: മുന്‍ എഡിഎമ്മിന്‍റെ മരണം; ദിവ്യക്കെതിരെ പാർട്ടി നടപടി ഉടൻ ഇല്ല