ETV Bharat / state

പ്രതീക്ഷയുടെ ഏഴാം നാള്‍...; അര്‍ജുന് വേണ്ടി പുഴയിലും തെരച്ചില്‍, പരിശോധനയ്‌ക്ക് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്‌ടർ - Arjun Rescue Operation

ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്‌ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്ന്‌ സൈന്യം പരിശോധന നടത്തും, കരയിലെ പരിശോധന പൂര്‍ണമായ ശേഷം പുഴയിലേക്കും പരിശോധന വ്യാപിപിക്കും

DEEP SEARCH METAL DETECTOR SYSTEMS  ARMY FOR ARJUN RESCUE  ARJUN RESCUE OPERATION UPDATE  SHIRURU LANDSLIDE ARJUN
Arjun Rescue (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 22, 2024, 8:13 AM IST

ബെം​ഗളൂരു (കര്‍ണാടക) : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. ഇന്നലെ മുതൽ സൈന്യത്തിന്‍റെ സഹായത്തോടെയാണ്‌ രക്ഷാദൗത്യം. മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് കർണാടക സർക്കാർ പറയുമ്പോഴും തെരച്ചില്‍ തുടരാനാണ് സൈന്യത്തിന്‍റെ തീരുമാനം.

ലോറി ഇല്ലെന്ന് പൂർണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കം ചെയ്യും. ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്‌ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് സൈന്യം ഇന്ന്‌ പരിശോധന നടത്തുക. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടത്തും. കരയിലെ പരിശോധന പൂര്‍ണമായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.

അതേസമയം, അര്‍ജുന് വേണ്ടിയുള്ള തെരച്ചിൽ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്. ദൗത്യം സൈന്യത്തെ ഏൽപ്പിച്ച് രാവും പകലും രക്ഷാപ്രവർത്തനം തുടരണമെന്ന് കേന്ദ്രസർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്നും കർണാടക സർക്കാരിന്‍റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ പറയുന്നു.

ALSO READ: ‘സേവ് അർജുൻ’: അധികൃതരുടെ കണ്ണുതുറക്കാന്‍ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ- വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.