ETV Bharat / state

'രണ്ടില വാടി തളർന്നിരിക്കുന്നു, ആ ചിഹ്നത്തിൽ ഇനി അവകാശവാദം ഉന്നയിക്കില്ല': അപു ജോൺ ജോസഫ് - Apu John Joseph about election result

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന് പ്രതീക്ഷിച്ച വോട്ടുകൾ ഒന്നും തന്നെ നേടാനായില്ലെന്ന് അപു ജോൺ ജോസഫ് പറഞ്ഞു.

APU JOHN JOSEPH  KERALA CONGRESS  KERALA CONGRESS M  KERALA CONGRESS ELECTION RESULT
Apu John Joseph, Kerala Congress (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 7, 2024, 4:02 PM IST

അപു ജോൺ ജോസഫ് മാധ്യമങ്ങളോട് (ETV Bharat)

കോട്ടയം : ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരള കോൺഗ്രസ് എം എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര്യ സമിതി അംഗം അപു ജോൺ ജോസഫ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്‍റെ ജന്മനാടായ കോട്ടയം മണ്ഡലം ജോസ് കെ മാണി വിഭാഗത്തിന് നഷ്‌ടപ്പെട്ടു. പ്രതീക്ഷിച്ച വോട്ടുകൾ ഒന്നും തന്നെ നേടാനായില്ല.

പാലായിൽ യുഡിഎഫ് സ്ഥാനാർഥിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. കേരള കോൺഗ്രസ് എം സിറ്റിങ് എംഎൽഎയുള്ള ചങ്ങനാശ്ശേരിയിലും വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നിൽ സുരേഷാണ്. കാഞ്ഞിരപ്പള്ളി പൂഞ്ഞാർ മണ്ഡലങ്ങളിലും യുഡിഎഫിനാണ് മേൽകൈ എന്നും അദ്ദേഹം പറഞ്ഞു.

രണ്ടില വാടി തളർന്നിരിക്കുന്നു. ആ ചിഹ്നത്തിൽ അവകാശവാദം ഇനി ഉന്നയിക്കില്ല. കേരള കോൺഗ്രസ് ഓട്ടോറിക്ഷ പോലെ ജനകീയമായ ചിഹ്നം തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കോട്ടയം പ്രസ്‌ക്ലബിൽ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: പിണറായി വിജയന്‍റെ ധാര്‍ഷ്‌ട്യം തിരിച്ചടിയായി, സിപിഎമ്മില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ടു: രൂക്ഷവിമര്‍ശനവുമായി സമസ്‌ത മുഖപത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.