ETV Bharat / state

അനുവിന്‍റെ മരണത്തില്‍ ദുരൂഹത ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ - Anu Death Case

യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു.

Anu death follow  Demanded Thorough Investigation  Anu Murder Case  Kozhikode Perambra
Anu's Death Is mysterious ; Relatives Demanded Thorough Investigation
author img

By ETV Bharat Kerala Team

Published : Mar 14, 2024, 6:28 PM IST

Anu's Death Is mysterious ; Relatives Demanded Thorough Investigation

കോഴിക്കോട് : പേരാമ്പ്രക്കടുത്ത് നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. അനു കാല് തെന്നി വെള്ളത്തില്‍ വീണതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും അനുവിന്‍റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

അർധനഗ്നമായി, ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്‌ടപ്പെട്ട നിലയിലാണ് വാളൂർ സ്വദേശി അനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മുങ്ങി മരണമാണെന്നും ബലാത്സംഗശ്രമത്തിന്‍റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമാണ് കണ്ടെത്തൽ. അതേസമയം അകത്തെത്തിയ വെളളത്തിന്‍റെ സാംപിൾ റിപ്പോർട്ടും നിർണായകമാണ്. അതിൽ വ്യക്തത വരുത്താൻ ഫോറൻസിക് സർജൻ ഇന്ന് (14-03-2024) സംഭവ സ്ഥലത്തെത്തും. ദേഹത്തുണ്ടായിരുന്ന സ്വർണ്ണ താലിചെയിൻ, മോതിരങ്ങൾ, പാദസരമടക്കമുള്ള ആഭരണങ്ങളെവിടെ എന്നതിൽ ഇനിയും ചോദ്യങ്ങൾ ബാക്കിയാണ്.

തിങ്കളാഴ്‌ച രാവിലെ ഭർത്താവിന്‍റെ വീട്ടിലേക്ക് പോകാനായി വാളൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയ അനുവിനെ കാണാതായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടിൽ അർധനഗ്നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്ത് നിന്ന് അനുവിന്‍റെ പേഴ്‌സും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു.

അനുവിൻ്റെ ചെരിപ്പിൻ്റെ മണം പിടിച്ച് പൊലീസ് നായ ഒരു കിലോമീറ്റർ അകലെയുള്ള അനുവിൻ്റെ വീട്ടിൽ പോയി നായ തിരിച്ചു വന്നു. മുട്ടിന് താഴെ മാത്രം വെള്ളമുള്ള തോട്ടിൽ വീണാൽ മരിക്കില്ലന്ന് ബന്ധുക്കൾ പറയുമ്പോൾ എന്താണ് അനുവിന് സംഭവിച്ചത് എന്നതിനെ കുറിച്ച് നിലവിൽ ഒരു സൂചനയുമില്ല.

ALSO READ : അനുവിന്‍റെ മരണം; ദുരൂഹത നീക്കാന്‍ ശാസ്‌ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിക്കണമെന്ന് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.