ETV Bharat / state

പുല്‍വാമ ആക്രമണം;'പാകിസ്ഥാന് എന്ത് പങ്ക്?' ജവാന്മാരെ ബിജെപി ബലി കൊടുത്തതാണെന്ന് ആന്‍റോ ആന്‍റണി എംപി

author img

By ETV Bharat Kerala Team

Published : Mar 13, 2024, 6:36 PM IST

പുല്‍വാമ ആക്രമണത്തിൽ 42 ജവാൻമാരുടെ ജീവൻ ബിജെപി ബലി കൊടുത്തതാണെന്ന വിവാദ പരാമർശവുമായി എംപി.

Anto Antony against BJP  Anto Antony about Pulwama Attack  Lok Sabha election  Terror attack in Pulwama
Anto Antony Controversial Remarks Against BJP In Pulwama Attack
ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി എംപി

പത്തനംതിട്ട: പുല്‍വാമ ആക്രമണം സംബന്ധിച്ച്‌ ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി എംപി. 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നാണ് ആന്‍റോ ആന്‍റണി ആരോപിച്ചത്. പാകിസ്ഥാന് ഈ സ്‌ഫോടനത്തില്‍ പങ്ക് എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യൻ ടെറിട്ടറിക്കകത്ത് നടന്ന സംഭവത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് അദ്ദേഹം പറഞ്ഞു. ജവാന്മാരെ മനപൂർവം ആ റൂട്ടിലെത്തിച്ച്‌ സ്‌ഫോടനം നടത്തുകയായിരുന്നു എന്ന് പറഞ്ഞത് മുൻ ഗവർണർ തന്നെയാണ്. സർക്കാരിന്‍റെ സഹായമില്ലാതെ ഇത്രയും സ്‌ഫോടക വസ്‌തുക്കള്‍ എത്തിക്കാൻ കഴിയില്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ അന്നേ പറഞ്ഞിരുന്നു. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നുവെന്നും ആന്‍റോ ആന്‍റണി ആരോപിച്ചു.

Also read:കെ പി സി സി അധ്യക്ഷൻ കെ സുരേന്ദ്രൻ എന്ന് ആന്‍റോ ആന്‍റണി എംപി;അബദ്ധം തിരുത്തിച്ച് അണികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.