ETV Bharat / state

അഞ്ചൽ രാമഭദ്രൻ കൊലക്കേസ്; സിപിഎം ജില്ല കമ്മിറ്റി അംഗം ഉൾപ്പെടെ 14 പ്രതികൾ, ശിക്ഷാവിധി 30ന് - Anchal Ramabhadran Murder Case

author img

By ETV Bharat Kerala Team

Published : Jul 25, 2024, 2:49 PM IST

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലായിരുന്നു വിചാരണ. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കേസിൽ ശിക്ഷാവിധി ഈ മാസം 30 ന്.

RAMABHADRAN MURDER CASE UPDATES  14 പേർ പ്രതികൾ  അഞ്ചൽ രാമഭദ്രൻ കൊലക്കേസ്  ശിക്ഷ വിധി 30 ന്
Representational Image (ETV Bharat)

തിരുവനന്തപുരം : ഐഎൻടിയുസി നേതാവും അഞ്ചൽ ഏരൂർ കോൺഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ല കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള 14 പേർ കുറ്റക്കാർ. 302, 120 (ബി), 201 വകുപ്പുകളും, 20, 27 ആംസ് ആക്‌ട് എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയത്. കേസിലെ 14, 15, 18, 19 എന്നീ പ്രതികളെ വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലായിരുന്നു വിചാരണ. കേസിലെ ശിക്ഷ വിധി ഈ മാസം 30 നെന്ന് കോടതി അറിയിച്ചു.

അഞ്ചൽ, കൊല്ലം, പുനലൂർ സ്വദേശികളായ ഗിരീഷ് കുമാർ, പത്മൻ, അഫ്‌സൽ, നജുമൽ, ഷിബു, വിമൽ, സുധീഷ്, ഷാൻ, രതീഷ്, ബിജു, രഞ്ജിത്ത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീർ, മുൻ സിപിഎം അഞ്ചൽ ഏരിയ സെക്രട്ടറി പി എസ് സുമൻ, സിപിഎം മുൻ ജില്ല കമ്മറ്റി അംഗം ബാബു പണിക്കർ, ഡിവൈഎഫ്ഐ നേതാവും പുനലൂർ സ്വദേശിയുമായ റിയാസ്, മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണൽ സ്‌റ്റാഫ് കുണ്ടറ സ്വദേശി മാർക്‌സൺ യേശുദാസ്, സിപിപം മുൻ ജില്ല കമ്മറ്റി അംഗങ്ങളായ ജയ്മോഹൻ, റോയിക്കുട്ടി എന്നിവരെയാണ് വെറുതെ വിട്ടത്.

ജെ മേഴ്‌സിക്കുട്ടിയമ്മയുടെ മുൻ പേർസണൽ സ്‌റ്റാഫ്, സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ അടക്കം 19 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. എന്നാൽ കേസിലെ രണ്ടാം പ്രതി മരണപ്പെട്ടു. സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ കെ ടി തോമസാണ് നാല് വർഷം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയത്.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സിപിഎം മേഖലകളിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ രാമഭദ്രൻ കോൺഗ്രസ് പാർട്ടിയുടെ പ്രചാരം വർധിപ്പിക്കുകയും പ്രവർത്തകരെ സിപിഎമ്മിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്‌തു. ഇത്‌ കാരണമാണ് രാമഭദ്രനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ കേസ്.

Also Read: ജിഷ വധക്കേസ്; അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ സ്റ്റേ ചെയ്‌ത് സുപ്രീംകോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.