ETV Bharat / state

ഉത്തരകേരളവും കുടകും കൊണ്ടാടുന്ന പൂര്‍വികാരാധന; തെയ്യമായി അവതരിക്കുന്ന 'ബോളൂക്ക'യുടെ കഥയറിയാം - Boluka Theyyam in Kodagu

വര്‍ഷാവര്‍ഷം തെയ്യമായി അവതരിക്കപ്പെടുന്ന കുടക് രാജന്‍റെ സുരക്ഷ ചുമതലയുണ്ടായിരുന്ന പട്ടച്ചെറുകണ്ട മനയിലെ ബോളൂക്ക. മണ്‍മറഞ്ഞ് പോയ കാരണവന്‍മാരെ ആദരിച്ചുകൊണ്ടുള്ള അയ്‌മനകളിലെ തിറയാട്ടം.

പൂര്‍വികാരാധന  കുടക് ബോളൂക്ക തെയ്യം  KODAGU THEYYAM  NORTH KERALA AND KODAGU RITUAL ARTS
Boluka theyyam (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 11, 2024, 3:45 PM IST

ബോളൂക്ക തെയ്യം (ETV Bharat)

കണ്ണൂര്‍: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആരാധന രീതികളിലൊന്നാണ് പൂര്‍വികാരാധന. ഉത്തര കേരളവും കുടകും ഇന്നും ഇത്തരം ആരാധനകളുമായി ബന്ധപ്പെടുന്ന വിശ്വാസങ്ങളും അനുഷ്‌ഠാനങ്ങളും പങ്കുവയ്‌ക്കുന്നു. അതിനുള്ള സാക്ഷ്യമാണ് കുടകിലെ അയ്‌മനകള്‍ എന്ന പേരിലറിയപ്പെടുന്ന തറവാട് വീടുകളിലെ ആരാധനകള്‍.

മണ്‍മറഞ്ഞ് പോയ കാരണവന്‍മാരെ ആദരിച്ചുകൊണ്ട് അയ്‌മനകളില്‍ തിറയാട്ടം നടത്തുന്നു. സാധാരണ രീതിയില്‍ വീട്ടു മുറ്റങ്ങളിലോ വയലുകളിലോ കാവിന്‍ മുറ്റത്തോ കോലം ധരിച്ച് കളിയാട്ടം നടത്തുകയാണ് പതിവ്. എന്നാല്‍ കുടകിലെ അയ്‌മനകളുടെ കോലായിലും നടുമുറിയിലുമൊക്കെയാണ് കോലധാരികള്‍ തെയ്യാട്ടം നടത്തുക.

കേരളത്തില്‍ നിന്നുള്ള വണ്ണാന്‍മാരോ കുടകില്‍ നേരത്തെ തന്നെ താമസമാക്കിയ വണ്ണാന്‍മാരോ ആണ് കാരണവരുടെ കോലം കെട്ടുന്നത്. കാരണവന്‍മാരെ കുടിയിരുത്തിക്കൊണ്ട് വീട്ടു പറമ്പില്‍ കൈമടയൊരുക്കുന്നതും അവിടെ ആരാധന നടത്തുന്നതും പതിവാണ്. വീരശൂരന്‍മാരായ കാരണവരാണെങ്കില്‍ കോലധാരികള്‍ അവരുടെ സംസാര രീതിയും രൗദ്രഭാവവുമൊക്കെ പ്രകടിപ്പിക്കും. തലമുറകളായി കോലം ധരിക്കുന്നതുകൊണ്ട് പുതിയ തലമുറയിലെ തിറയാട്ടക്കാരന് മുന്‍പ് തെയ്യം കെട്ടിയവര്‍ എല്ലാ കാര്യങ്ങളും പകർന്നുനൽകും.

കുടകിലെ ചെലാവരക്കടുത്ത പട്ടച്ചെറുകണ്ട മനയില്‍ കെട്ടിയാടുന്ന കാരണവര്‍ ഒരു ചരിത്ര പുരുഷനാണ്. കുടക് രാജന്‍റെ സുരക്ഷ ചുമതലയുണ്ടായിരുന്ന പട്ടച്ചെറുകണ്ട മന ബോളൂക്ക വര്‍ഷാവര്‍ഷം ഇവിടെ തെയ്യമായി അവതരിക്കപ്പെടുന്നു. അതേക്കുറിച്ചുള്ള കഥ ഇങ്ങനെ-

ബോളൂക്കയുടെ കഥ: ടിപ്പുസുല്‍ത്താന്‍റെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന കുടക് രാജ വീരരാജേന്ദ്രനെ രക്ഷിക്കാന്‍ പെരിയപട്ടണത്ത് എണ്ണ വില്‍പ്പനക്കാരനായി വേഷമിട്ട് കോട്ടയില്‍ പ്രവേശിക്കുകയും രക്ഷാദൗത്യം നിർവഹിക്കുകയും ചെയ്‌ത യോദ്ധാവാണ് ബോളൂക്ക. എന്നാല്‍ തുടര്‍ രാജഭരണത്തില്‍ ലിങ്കരാജ രണ്ടമനേയും ബോളൂക്കയേയും പരസ്‌പരം വേര്‍പ്പെടുത്താന്‍ മറ്റുള്ളവര്‍ ഗൂഢാലോചന നടത്തി.

ഒടുക്കം മനോരോഗി കൂടിയായ ലിംഗരാജന്‍ ഒരു നാള്‍ ബോളൂക്കയുടെ തലവെട്ടാന്‍ ഉത്തരവിട്ടു. മടിക്കേരി കൊട്ടാരത്തിലേക്ക് വിളിക്കപ്പെടുകയും ശിരച്ഛേദം ചെയ്യാന്‍ കൊണ്ടുപോവുകയും ചെയ്‌തു. വിഡ്ഢി‌യായ ഒരു രാജാവിന്‍റെ കീഴില്‍ ജീവിക്കേണ്ട എന്ന് ബോളൂക്കയും നിശ്ചയിച്ചിരുന്നു.

രാജാവിന്‍റെ അനുചരന്‍മാര്‍ പലതവണ വാളെടുത്ത് ബോളൂക്കയെ വെട്ടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. കുട്ടിശാസ്‌തനില്‍ നിന്നും തന്ത്രമന്ത്രങ്ങള്‍ കരഗതമാക്കിയതിനാല്‍ ആരുടെ വാളിനും ബോളൂക്കയെ സ്‌പര്‍ശിക്കാനായില്ല. ധൈര്യശാലിയായ ബോളൂക്ക തനിക്ക് പ്രാര്‍ഥിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് കാട്ടിലേക്ക് പോയി.

എന്നാല്‍ തന്നെ വേണ്ടാത്ത രാജാവിന്‍റെ കീഴില്‍ ഇനി ജീവിതം വേണ്ട എന്ന് നിശ്ചയിച്ച് കുട്ടിശാസ്‌തന്‍റെ സേവ കൈവിടാനും തന്‍റെ ശിരസ് വെട്ടാനും ബോളൂക്ക തയ്യറായി. വാളുകൊണ്ട് ശിരസ് ഛേദിച്ചതോടെ കുട്ടിശാസ്‌തന്‍ ബോളൂക്കയുടെ തല പറത്തിക്കളഞ്ഞു. തല വീണ സ്ഥലം ഇന്ന് മണ്ടേമാണി എന്ന പേരില്‍ അറിയപ്പെടുന്നു. പട്ടച്ചെറുമന കുടുംബത്തിന്‍റെ കൈമടയാണിത്. ഒരു വീരയോദ്ധാവിന് അനന്തിര തലമുറ നല്‍കുന്ന ഓര്‍മയാണ് ഈ തെയ്യത്തിന്‍റെ പിന്നിലെ കഥ.

ALSO READ: അഞ്ചുവർഷത്തിൽ ഒരിക്കൽ മാത്രം കെട്ടിയാടുന്ന തെയ്യക്കോലം; അപൂർവ കാഴ്‌ചയായി ഗന്ധർവൻ തെയ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.