തൃശൂർ : കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗി മരിച്ചു. അഗതിയൂർ സ്വദേശി ജോണിയാണ് മരിച്ചത്. ആംബുലൻസിന് ഓട്ടോറിക്ഷ വഴി മാറി കൊടുക്കാതിരുന്നതാണ് അപകടത്തിന് കാരണം.
അതീവ ഗുരുതരാവസ്ഥയിലായ ജോണിയുമായി ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു.