ETV Bharat / state

ജോയിയ്‌ക്കായുള്ള തെരച്ചിലിലെ പ്രധാന വെല്ലുവിളി ഖരരൂപത്തിൽ കെട്ടികിടക്കുന്ന മാലിന്യം: വി ശിവൻകുട്ടി - Sivankutty on Joy Missing

ജോയിയെ കാണാതായി ഒരു ദിവസം പിന്നിടുമ്പോഴും ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ ജില്ല കലക്‌ടർ, ഫയർ ഫോഴ്‌സ്, ഡിജിപി, റെയിൽവേ അധികൃതര്‍ എന്നിവര്‍ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേര്‍ന്നു. ജോയിയെ പുറത്ത് എത്തിക്കുന്നതിനായി സർക്കാർ എല്ലാ വഴികളും തേടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

AMAYIZHANJAN CANAL WORKER MISSING  AMAYIZHANJAN JOY MISSING  V SIVANKUTTY  ആമയിഴഞ്ചാൻ തോട്ടിൽ ജോയിയെ കാണാതായി
MEETING IN THIRUVANANTHAPURAM (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 14, 2024, 3:05 PM IST

തിരുവനന്തപുരത്ത് യോഗം (ETV Bharat)

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിലെ പ്രധാന പ്രതിസന്ധി മാലിന്യം ഖരരൂപത്തിൽ കെട്ടികിടക്കുന്നതാണെന്ന് ഉന്നത തല യോഗത്തില്‍ വിലയിരുത്തൽ. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ജില്ല കലക്‌ടർ, ഫയർ ഫോഴ്‌സ്, ഡിജിപി, റെയിൽവേ അധികൃതർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ തിരുവനന്തപുരം റെയിൽവെ മീറ്റിങ് റൂമിൽ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ.

രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴും ജോയിയുടെ ഒരു വിവരവും കണ്ടെത്താനായിട്ടില്ല. ഫയർ ഫോഴ്‌സ്-നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫോഴ്‌സ് എന്നിവരുടെ സ്‌കൂബ ഡൈവിങ് സംഘം ജോയിയെ കാണാതായ തമ്പാനൂർ ഭാഗത്തും മറു വശമായ ചാല ഭാഗത്തും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഫയർ ഫോഴ്‌സ് കണ്ട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

റെയിൽവേ ട്രാക്കിനടിയിലൂടെ പോകുന്ന ആമയിഴഞ്ചാൻ തോട് പല ഡക്‌ടുകളിലേക്കായി തിരിയുന്നുവെന്നും പലയിടത്തും വെള്ളമില്ലാതെ ഖരരൂപത്തിൽ മാലിന്യം കെട്ടി കിടക്കുന്നതാണ് പ്രധാന പ്രതിസന്ധിയെന്നും ഫയർ ഫോഴ്‌സ് ഡിജിപി പദ്‌മകുമാർ യോഗത്തിന് ശേഷം പ്രതികരിച്ചു.

മാലിന്യം നീക്കി മാത്രമേ മുന്നോട്ട് പോകാനാകു. 160 ഓളം മീറ്ററാണ് തോട് റെയിൽവേ ട്രാക്കിനടിയിലൂടെ കടന്നു പോകുന്നത്. ഇതിൽ 40 മീറ്ററോളം ദൂരം സ്‌കൂബ ഡൈവിങ് ടീമും 60 മീറ്ററോളം ജെൻ റോബോട്ടിക്‌സിന്‍റെ റോബോട്ടും കടന്നു പോയെങ്കിലും ജോയിയെ കണ്ടെത്താനായിട്ടില്ല. പലയിടത്തും നാല് മീറ്റർ മാത്രമാണ് തോട് ഒഴുകി പോകാനായുള്ളത്. റെയിൽവേ ട്രാക്കിലെ മാൻ ഹോളുകൾ ഇളക്കിയുള്ള രക്ഷാപ്രവർത്തനത്തിൽ സ്‌കൂബ ഡൈവിങ് സംഘത്തിന് മാലിന്യം തള്ളി നീക്കി മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണ്.

മാലിന്യം നീക്കാന്‍ കഴിയാത്ത അനാസ്ഥയെ കുറിച്ചുളള പോസ്‌റ്റ്‌മോര്‍ട്ടം പിന്നീട് ആകാമെന്ന് മന്ത്രി വി ശിവൻകുട്ടി യോഗത്തിന് ശേഷം പ്രതികരിച്ചു. സർക്കാർ സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ട്. ജോയിയെ പുറത്ത് എത്തിക്കുന്നതിനാണ് പ്രധാന പരിഗണനയെന്നും മന്ത്രി വിശദീകരിച്ചു.

Also Read: ജോയിയ്‌ക്കായുള്ള തെരച്ചില്‍ നിര്‍ണായ ഘട്ടത്തില്‍: ശരീര ഭാഗങ്ങൾ കണ്ടതായി സൂചന; ദൃശ്യങ്ങള്‍ പതിഞ്ഞത് റോബോട്ട് കാമറയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.