ETV Bharat / state

7 വയസുകാരനെ ഇടിച്ച് നിർത്താതെ പോയ കാർ കണ്ടെത്താനായില്ല: പൊലീസ് അനാസ്ഥയെന്ന് കുടുംബം - ആലുവ അപകടം പരാതിയുമായി ബന്ധുക്കൾ

ആലുവയിൽ ഏഴ് വയസുകാരൻ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പൊലീസ് അനാസ്ഥ കാണിച്ചെന്ന് ബന്ധുക്കൾ. കുട്ടിയെ ഇടിച്ച് നിർത്താതെ പോയ കാർ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

Accident at Aluva  ആലുവ അപകടം  ആലുവ അപകടം പരാതിയുമായി ബന്ധുക്കൾ  Aluva 7 year old boy accident
Aluva 7 year old boy accident cctv visuals
author img

By ETV Bharat Kerala Team

Published : Feb 14, 2024, 12:44 PM IST

അപകടത്തിന്‍റെ സിസിടിവി ദൃശ്യം

എറണാകുളം : ആലുവയിൽ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഏഴ് വയസുകാരനെ ഇടിച്ച് (7 year old boy severely injured in accident at Aluva) നിർത്താതെ പോയ കാർ കണ്ടെത്താനായില്ല. സംഭവത്തിൽ ആലുവ പോലീസ് ഗുരുതര വീഴ്‌ച വരുത്തിയെന്ന ആരോപണമുന്നയിക്കുകയാണ് ബന്ധുക്കൾ. ചൊവ്വാഴ്‌ച (13-02-2024) രാവിലെ പത്ത് മണിയോടെ ആലുവ കുട്ടമശേരി ആനിക്കാട് കവലയ്ക്ക് സമീപമായിരുന്നു ദാരുണമായ സംഭവം നടന്നത്.

വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്‍റെ മകന്‍ നിഷികാന്തിനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. അച്ഛൻ ഓടിച്ചിരുന്ന ഓട്ടോയിൽ യാത്ര ചെയ്യവെ അബദ്ധത്തിൽ റോഡിലേക്ക് വീഴുകയായിരുന്നു കുട്ടി. ഉടൻ തന്നെ ഓട്ടോ നിർത്തി പ്രീജിത്ത് കുട്ടിയെ എടുക്കാൻ ശ്രമിച്ചെങ്കിലും, പിന്നാലെ വന്ന കാർ കുട്ടിയുടെ ശരീരത്തിൽ കയറി ഇറങ്ങി നിർത്താതെ പോവുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ കുട്ടി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്നും അപകട വിവരം പൊലീസിനെ അറിയിച്ചെങ്കിലും തുടർ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണമുയരുന്നത്.

വൈകുന്നേരത്തോടെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വരാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലായതിനാൽ എത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെ അടുത്ത ദിവസം സ്റ്റേഷനിലെത്തി പരാതി എഴുതി നൽകിയാൽ മതിയെന്ന് പൊലീസ് പറഞ്ഞതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ചൊവ്വാഴ്‌ച രാത്രി വൈകി ആശുപത്രിയിലെത്തിയ പൊലീസ് കുട്ടിയുടെ പിതാവിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതേ സമയം അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തു വന്നെങ്കിലും, പൊലീസ് വേണ്ട രീതിയിൽ പരാതി പരിഗണിച്ച് അന്വേഷണം നടത്താത്തതിനെ തുടർന്നാണ് കുട്ടിയെ ഇടിച്ച് നിർത്താതെ പോയ കാർ കണ്ടെത്താൻ കഴിയാത്തതെന്ന വിമർശനവും നാട്ടുകാർ ഉന്നയിക്കുകയാണ്.

Also read: ട്രക്ക് ബൈക്കിന് പിന്നിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം, രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ അത്ഭുതകരമായി രക്ഷപെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.