ETV Bharat / state

സംസ്ഥാനപാതയിൽ അവകാശമുന്നയിച്ച് എൻഐടി മാനേജ്‌മെന്‍റ് ; പ്രക്ഷോഭത്തിന് ഒരുങ്ങി സർവകക്ഷി - PROTEST AGAINST NIT KOZHIKODE - PROTEST AGAINST NIT KOZHIKODE

സംസ്ഥാനപാതയിൽ അവകാശമുന്നയിച്ചതിൽ എൻഐടി മാനേജ്‌മെന്‍റിനെതിരെ സമരത്തിന് ആഹ്വാനം ചെയ്‌ത് സർവകക്ഷി യോഗം.

NIT CLAIMS THE STATE HIGHWAY  കോഴിക്കോട്  ALL PARTIES PROTEST AGAINST NIT  എൻഐടി മാനേജ്മെന്‍റ്
PROTEST AGAINST NIT (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 9:24 AM IST

എൻഐടിക്ക് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി സർവ്വകക്ഷി (ETV Bharat)

കോഴിക്കോട് : ചാത്തമംഗലത്തെ എൻഐടി ക്യാമ്പസിന് നടുവിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയിൽ അവകാശമുന്നയിച്ച് എൻഐടി മാനേജ്മെന്‍റ് ബോർഡ് സ്ഥാപിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭ സമരത്തിന് ആഹ്വാനം ചെയ്‌ത് സർവകക്ഷി യോഗം. ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് സർവകക്ഷി യോഗം നടന്നത്. എൻഐടി മാനേജ്മെൻ്റിൻ്റെ അവകാശവാദം ഒരു നിലയിലും അംഗീകരിക്കേണ്ടതില്ലെന്നാണ് സർവകക്ഷിയിൽ മുഴുവൻ പേരുടെയും അഭിപ്രായം.

നാടിനോടുള്ള വെല്ലുവിളിയായാണ് എൻഐടി മാനേജ്മെന്‍റ് അവകാശവാദ ബോർഡ് സ്ഥാപിച്ചത്. എൻഐടി മാനേജ്മെന്‍റിന് അവർ സ്ഥാപിച്ച ബോർഡുകൾ മാറ്റാൻ സർവകക്ഷി യോഗം ചുമതലപ്പെടുത്തിയവർ ഇന്ന് നിവേദനം സമർപ്പിക്കും.

കൂടാതെ ജൂൺ 15ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ട് ശക്തമായ ബഹുജന പ്രക്ഷോഭത്തിനും തീരുമാനമായി. അതേസമയം ചാത്തമംഗലത്തെ രണ്ടിടങ്ങളിലായി എൻഐടി മാനേജ്മെന്‍റ് സ്ഥാപിച്ച ബോർഡിൽ അതിക്രമിച്ച് കടക്കരുത് എന്ന് എഴുതിയ ഭാഗങ്ങളെല്ലാം കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ മായിച്ചിട്ടുണ്ട്. കൂടാതെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ബോർഡുകളും എൻഐടിയുടെ ബോർഡിന് താഴെ സ്ഥാപിച്ചിട്ടുണ്ട്.

ALSO READ : സംസ്ഥാനപാതയിൽ അവകാശവാദം ഉന്നയിച്ച് കോഴിക്കോട് എൻഐടിയുടെ ബോര്‍ഡ്; വിവാദം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.