പാലക്കാട് : ആലപ്പുഴയിൽ നിന്ന് വരുന്ന കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിൻ അരമണിക്കൂർ വൈകി ഓടി. ട്രെയിൻ വൈകിയത് കാരണം ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള രാത്രി 8:10 ന് പോകുന്ന അവസാന ട്രെയിൻ നിലമ്പൂരിലേക്ക് പുറപ്പെടുകയും ചെയ്‌തു. ഇതുമൂലം നിലമ്പൂർ ഭാഗത്തേക്ക് പോകാനിരുന്ന നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ട്രെയിൻ പോയതിൽ പ്രതിഷേധിച്ച് യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. യാത്രക്കാരുടെ നിരവധി കാലത്തെ ആവശ്യമാണ് ട്രെയിൻ സമയം പുനപരിശോധിക്കുക എന്നത്. മുൻപും ഇത്തരത്തിൽ ട്രെയിൻ നഷ്‌ടപ്പെട്ട സംഭവം ഉണ്ടായിരുന്നു.
എട്ടേപത്തിനുള്ള അവസാന ട്രെയിൻ ഷൊർണൂരിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞാൽ പിന്നീട് പുലർച്ചെ 3.50ന് ഉള്ള രാജ്യറാണി എക്‌സ്‌പ്രസ് മാത്രമാണ് ആശ്രയം. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഇതിൽ വലഞ്ഞത്.