ആലപ്പുഴ: ആലപ്പുഴയിലെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിബിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ബിജെപി ചടങ്ങില്‍ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സാന്നിധ്യത്തിലാണ് ബിബിന്‍ പാർട്ടിയിൽ ചേർന്നത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് അംഗത്വം നല്‍കി.
സിപിഎമ്മിന് മതേതര സ്വഭാവം നഷ്‌ടപ്പെട്ടെന്ന് അംഗത്വം സ്വീകരിച്ച ശേഷം ബിബിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഏതാനും വർഗീയ ശക്തികളാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നതെന്നും സിപിഎം ഒരു പ്രത്യേക വിഭാഗത്തിൻ്റെ സംഘടനയായി മാറിയെന്നും ബിബിന്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിപിഎം ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായിരുന്നു ബിബിൻ. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയായും ബിബിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിവെെഎഫ്ഐ സംസ്ഥാന സമിതി അംഗമായ ബിബിന്‍ കേരള സർവകലാശാല സെനറ്റ് അംഗം കൂടിയാണ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Also Read: പാലക്കാട്ടെ തിരിച്ചടിയുടെ കാരണമെന്ത്; ബിജെപിയില്‍ കൂലങ്കഷമായ ചര്‍ച്ച