ETV Bharat / state

'എസ്എഫ്ഐയും സിപിഎമ്മും വഴിയിൽ കെട്ടിയ ചെണ്ടയല്ല'; ബിനോയ് വിശ്വത്തിന് മറുപടിയുമായി എകെ ബാലന്‍ - AK Balan Against Binoy Viswam

author img

By ETV Bharat Kerala Team

Published : Jul 5, 2024, 12:56 PM IST

എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും, എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ലെന്നും എകെ ബാലൻ.

CPI STATE SECRETARY BINOY VISWAM  SFI AND CPM  AK BALAN AND BINOY VISWAM  എ കെ ബാലൻ ബിനോയ് വിശ്വം
AK BALAN (ETV Bharat)

ബിനോയ് വിശ്വത്തിന് എകെ ബാലൻ്റെ മറുപടി (ETV Bharat)

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എകെ ബാലൻ്റെ മറുപടി. എസ്എഫ്ഐയും സിപിഎമ്മും വഴിയിൽ കെട്ടിയ ചെണ്ടയല്ലെന്നും എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ലെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എകെ ബാലൻ പറഞ്ഞു.

മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി. ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ല. എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്. കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി. കേരള കൂടോത്ര പാർട്ടി.

എസ്എഫ്ഐയെ സംബന്ധിച്ചിടത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘടനയ്ക്ക് കഴിയും. എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും എകെ ബാലൻ പറഞ്ഞു. എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃതമായ സംസ്‌കാരമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്‍റെ വിമർശനം.

കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിനെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ എഐഎസ്എഫും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിപിഎം - സിപിഐ നേതാക്കൾ തമ്മിൽ പരസ്യമായ വാക്ക് പോരിലേക്ക് കടന്നത്.

ALSO READ: 'എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ല' എന്ന ശൈലിയാണ് കേരള മുഖ്യമന്ത്രിക്ക്‌; കെസി വേണുഗോപാൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.