തിരുവനന്തപുരം: ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ പുതിയ വിമാന സര്‍വീസിന് തുടക്കമായി. എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ദിവസേന സര്‍വീസ് നടത്തുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത് കണക്കിലെടുത്താണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്.
ചെന്നൈയില്‍ നിന്നും രാത്രി 6.50നാകും വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടുക. ഈ വിമാനം രാത്രി 8.20 തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രാത്രി 8.20ന് തിരിച്ച് ചെന്നൈയിലേക്കും വിമാനം സര്‍വീസ് നടത്തും. രാത്രി 10.20ന് ഇത് ചെന്നൈ വിമാനത്താവളത്തിലെത്തും.
നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ മൂന്ന് പ്രതിദിന സര്‍വീസുകളാണ് ചെന്നൈയിലേക്കും തിരികെ തിരുവനന്തപുരത്തേക്കുമുള്ളത്. ഓണക്കാലം കൂടി എത്തുന്നതോടെ ചെന്നൈ തിരുവനന്തപുരം റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് സ്‌പെഷ്യല്‍ വിമാന സര്‍വീസ് കൂടി ആരംഭിച്ചതെന്നും അധികൃതര്‍ അറിയിച്ചു.