ETV Bharat / state

മകളെ കയ്യിലേന്തി ഉദ്‌ഘാടനവും പ്രസംഗവും; വൈറലായി പൂങ്കുഴലിയും അമിഴ്‌ദിനിയും - Poonguzhali Speaks daughter In Arms

'അഴകോടെ ഇരുപത് 24' പരിപാടി അഴകാക്കി പൂങ്കുഴലിയുടെ 'അമിഴ്‌ദിനി'. സോഷ്യൽ മീഡിയയിൽ വൈറലായി അമ്മയും മകളും. കുടുംബ ജീവിതവും ജോലിയും ഒന്നിച്ച് കൊണ്ടുപോകേണ്ടത് പ്രധാനമെന്ന് പൂങ്കുഴലി.

author img

By ETV Bharat Kerala Team

Published : 2 hours ago

AIG G POONGUZHALI IPS  POONGUZHALI WITH DAUGHTER PROGRAM  POONGUZHALI SOCIAL MEDIA VIRAL  POONGUZHALI ON FAMILY WORK LIFE
AIG G Poonguzhali IPS Inaugurates Annual Meet Of Woman IPS Officers (ETV Bharat)

എറണാകുളം : വനിത ഐപിഎസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യാൻ മകളുമായെത്തി വൈറലായി പൂങ്കുഴലി ഐപിഎസ്. തൃശൂർ പൊലീസ് അക്കാദമിയിൽ 2004-ൽ പരിശീലനം പൂർത്തിയാക്കിയ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ ഇരുപതാം വാർഷിക സംഗമം 'അഴകോടെ ഇരുപത് 24' പരിപാടിയായിരുന്നു വേദി. കോസ്‌റ്റൽ പൊലീസ് എഐജി പൂങ്കുഴലി ഐപിഎസ് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്‌തതും, ഉദ്ഘാടന പ്രസംഗം നിർവഹിച്ചതും മകളെ കയ്യിലേന്തിയായിരുന്നു.

പ്രസംഗത്തിൽ അവർ ഊന്നി പറഞ്ഞതാകട്ടെ, ജോലിയും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്ന വനിത ഉദ്യോഗസ്ഥരുടെ ജീവിതത്തെ കുറിച്ചും. ജോലിയും വീട്ടുകാര്യങ്ങളുമെല്ലാം ഒന്നിച്ചു കൊണ്ടുപോകാൻ കഴിയണമെന്ന് അവർ സഹപ്രവർത്തകരെ ഓർമിപ്പിച്ചു. പ്രസംഗം തുടങ്ങിയപ്പോൾ മകളെ താഴെ ഇറക്കി നിർത്തിയിരുന്നെങ്കിലും, രണ്ടരവയസുകാരി അമിഴ്‌ദിനി തന്നെ എടുക്കാൻ വാശി പിടിക്കുകയായിരുന്നു. ആദ്യമവർ നിശബ്‌ദയാകാൻ കുഞ്ഞിനോട് ആവശ്യപ്പെട്ടുവെങ്കിലും കുഞ്ഞ് വഴങ്ങിയില്ല.
അമ്മേയെന്ന് വിളിച്ച് അമിഴ്‌ദിനി കരഞ്ഞതോടെ അവളെ എടുത്ത് പൂങ്കുഴലി പ്രസംഗം തുടരുകയായിരുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്ന ദിവസം ഞായറാഴ്‌ച മാത്രമാണ്. ക്ഷണം ഒഴിവാക്കാനാകാത്തതിനാലാണ് മകളുമായി വന്നതെന്നും അവർ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വീട്ടമ്മമാർക്ക് മക്കളോടൊപ്പം ചെലവഴിക്കാൻ ധാരാളം സമയം ലഭിക്കാറുണ്ടെങ്കിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അവരോടൊപ്പം കഴിയാൻ സമയം ലഭിക്കാറില്ല. സേനയുടെ ജോലിസ്വഭാവം മനസിലാക്കി കൂടെ നിൽക്കുന്ന കുടുംബത്തെ അവർ പ്രശംസിച്ചു. 2004-ൽ പരിശീലനം പൂർത്തിയാക്കിയ 358 പേരിൽ നൂറോളം പേരാണ് വനിത ഐപിഎസ് കൂട്ടായ്‌മയുടെ പരിപാടിക്ക് എത്തിയത്.

ട്രെയിനിങ്ങിന് ശേഷം നേരിൽ കാണാനുള്ള സുവർണാവസരമായി 'അഴകോടെ ഇരുപത് 24' കൂട്ടായ്‌മ മാറി. 'റോയൽ സെവൻത് ബാച്ച്' എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇത്തരമൊരു ഒത്തുചേരലിന് അവസരമൊരുങ്ങിയത്. കൊച്ചി ബോൾഗാട്ടി പാലസിലായിരുന്നു വനിത ഐപിഎസ് കൂട്ടായ്‌മ സംഘടിപ്പിച്ചത്.

Also Read: "അപ്പാ വസ്‌തു വിറ്റോ കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ... ജോലി കിട്ടുമ്പോൾ ഞാൻ വീട്ടാം..."; സോഷ്യൽ മീഡിയയിൽ വൈറലായി സങ്കടക്കുറിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.