ETV Bharat / state

കുറ്റവാളികളെ മണത്തുപിടിക്കാന്‍ ഇനി റൂണിയില്ല; കേരള പൊലീസിന്‍റെ സൂപ്പർ നായ ഇനി വിശ്രാന്തിൽ വിശ്രമിക്കും

കുറ്റവാളികളെ പിന്തുടർന്ന്‌ പിടികൂടുന്നതിൽ മിടുക്ക്‌ കാണിച്ച പൊലീസ്‌ നായ റൂണി ഒൻപത് വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു

POLICE DOG  പൊലീസ് നായ റൂണി വിരമിച്ചു  POLICE DOG ROONEY  POLICE DOG ROONEY RETIRED
Police dog Rooney with the police squad. (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 6, 2024, 2:16 PM IST

കാസർകോട്‌: കൊലപാതകം, മോഷണം ഉൾപ്പെടെ തെളിവില്ലാത്ത നിരവധി കേസുകൾക്ക്‌ തുമ്പുണ്ടാക്കിയ റൂണിക്ക്‌ ഇനി വിശ്രമ ജീവിതം. കുറ്റവാളികളെ പിന്തുടർന്ന്‌ പിടികൂടുന്നതിൽ മിടുക്ക്‌ കാണിച്ച പൊലീസ്‌ നായ 'റൂണി' ഒൻപത് വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. കാസർകോട് ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപയുടെ നേതൃത്വത്തിൽ ഗംഭീര യാത്രയയപ്പാണ്‌ റൂണിക്ക് നൽകിയത്.

ചിറ്റാരിക്കാൽ സ്‌റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകം തെളിയിച്ചതായിരുന്നു റൂണിയുടെ ആദ്യദൗത്യം. സംഭവസ്ഥലത്തുണ്ടായിരുന്ന ചെരിപ്പ്‌ മണത്തുനോക്കിയ റൂണി നേരെ പ്രതിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇതോടെ പൊലീസുകാരുടെ പ്രിയപ്പെട്ട വഴികാട്ടിയായി.

എസ്ഐ ലോഹിതാക്ഷൻ സംസാരിക്കുന്നു. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

തൃശൂരിലെ സംസ്ഥാന ഡോഗ്‌ ട്രെയിനിങ്‌ സ്‌കൂളിൽ നിന്ന്‌ പരിശീലനം പൂർത്തിയാക്കി 2016ൽ ഒന്നര വയസുള്ളപ്പോഴാണ്‌ റൂണി കാസർകോട് എത്തിയത്. ബദിയടുക്ക സ്‌റ്റേഷൻ പരിധിയിൽ കുട്ടിയെ കാണാതായപ്പോൾ വസ്‌ത്രം മണത്തുനോക്കിയ ശേഷം പുഴയുടെ കരയിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ നേർവഴി കാണിച്ചു. അമ്പലത്തറയിൽ വീട്ടമ്മയുടെ കൊലപാതകം തെളിയിക്കാൻ റൂണി കാട്ടിയ മിടുക്ക്‌ ഏറെ പ്രശംസ നേടി.
അഞ്ച്‌ ഇതരസംസ്ഥാന തൊഴിലാളികളെ കസ്‌റ്റഡിയിൽ എടുത്തുവെങ്കിലും യഥാർഥ പ്രതിയെ കണ്ടെത്താൻ പൊലീസ്‌ പ്രയാസം നേരിട്ടു.

POLICE DOG  പൊലീസ് നായ റൂണി വിരമിച്ചു  POLICE DOG ROONEY  POLICE DOG ROONEY RETIRED
പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിൽനിന്ന് വിരമിക്കുന്ന പൊലീസ്‌ നായ റൂണി (ETV Bharat)

വീട്ടമ്മയുടെ മാലയുടെ ഗന്ധം തിരിച്ചറിഞ്ഞ റൂണി പ്രതിയുടെ അടുത്തെത്തി. ബേക്കൽ സ്‌റ്റേഷൻ പരിധിയിൽ കിണറിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ കുപ്പിയിൽ മണംപിടിച്ച്‌ നേരെ പ്രതിയുടെ വീട്ടിലെത്തിയതും റൂണിയായിരുന്നു. ഇതിനെല്ലാം പുറമെ പൊലീസ്‌ ഡ്യൂട്ടി മീറ്റിലും മികച്ച പ്രകടനം കാഴ്‌ചവെച്ചു.

2018 ൽ സിൽവർ മെഡലും 2019 ൽ ലക്‌നൗവിൽ നടന്ന ഓൾ ഇന്ത്യ പൊലീസ്‌ ഡ്യൂട്ടി മീറ്റിൽ ഏഴാം സ്ഥാനവും നേടി. നിലവിൽ ഒമ്പത്‌ വയസും എട്ട്‌ മാസവും പ്രായമുള്ള ഈ പൊലീസ്‌ നായ തൃശൂരിലെ വിശ്രാന്തിയിൽ ഇനിയുള്ള കാലം വിശ്രമ ജീവിതം നയിക്കും. എസ്‌ രഞ്‌ജിത്ത്‌, ആർ പ്രജേഷ്‌ എന്നിവരാണ്‌ പരിശീലകർ. ജർമൻ ഷേപ്പേർഡ് ഇനത്തിൽപ്പെട്ടതാണ് റൂണി.

Also Read: 'യഥാര്‍ഥ ഹീറോ, ആ ധൈര്യത്തിന് സല്യൂട്ട്'; ഇന്ത്യൻ സൈന്യത്തിന് വഴികാട്ടാൻ ഇനി 'ഫാന്‍റം' ഇല്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.