ETV Bharat / state

നവീൻ ബാബു അവസാനം മെസേജ് അയച്ചത് രണ്ട് പേര്‍ക്ക്; സന്ദേശത്തില്‍ ഭാര്യയുടെയും മകളുടെയും നമ്പര്‍

എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം പുലർച്ചെ 4.58-നാണ് സന്ദേശമയച്ചത്.

ADM NAVEEN BABU  PP DIVYA KANNUR  എഡിഎം നവീൻ ബാബു  പിപി ദിവ്യ കണ്ണൂര്‍
NAVEEN BABU, PP DIVYA (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

കണ്ണൂർ: എഡിഎം നവീൻ ബാബു മരിക്കുന്നതിന് മുൻപ് അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കലക്ട്രേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക്. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകളാണ് നവീൻ ബാബു കണ്ണൂർ കലക്‌ട്രേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക് അയച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച പുലർച്ചെ 4.58-ന് ആണ് ഫോണിൽ നിന്നും സന്ദേശം അയച്ചത്.

ഏറെ വൈകിയാണ് ഉദ്യോഗസ്ഥ‍ര്‍ ഈ മെസേജ് കണ്ടത്. അപ്പോഴേക്കും നവീൻ ബാബുവിന്‍റെ മരണ വിവരം പുറത്ത് വന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് മരണം നടന്നത്. ഈ സമയത്താകും ഭാര്യയുടേയും മകളുടേയും ഫോൺ നമ്പറുകൾ അയച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം, പരിയാരം ഗവ മെഡിക്കൽ കോളജിൽ ജീവനക്കാരനായിരിക്കെ ടിവി പ്രശാന്ത് പെട്രോൾ പമ്പിന് അപേക്ഷ നൽകിയതിൽ ചട്ട ലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇന്നെത്തും.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്ന നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ അഴിമതി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

സംഭവത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്ത ജില്ല പഞ്ചായത്ത്‌ മുൻ അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്‌തിട്ടില്ല. പിപി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിലെ വാദം വ്യാഴാഴ്‌ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.

Also Read: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച് സുരേഷ്‌ ഗോപി; കേന്ദ്ര തല അന്വേഷണം നടത്തുമെന്ന് മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.