പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിനെ യാത്രയയപ്പ് ചടങ്ങില്‍ വച്ച് അപമാനിക്കാന്‍ ദിവ്യയ്‌ക്ക് അവസരമൊരുക്കി നല്‍കിയത് ജില്ല കലക്‌ടറെന്ന് സിപിഎം നേതാവും സിഐടിയു സംസ്ഥാന കൗൺസിൽ അംഗവുമായ മലയാലപ്പുഴ മോഹനന്‍. വേണ്ടെന്ന് ആവശ്യപ്പെട്ടിട്ടും നിര്‍ബന്ധിച്ച് യാത്രയയപ്പ് യോഗം സംഘടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് മോഹനന്‍റെ പ്രതികരണം.
അന്നേ ദിവസം രാവിലെ യാത്രയയപ്പ് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് അത് വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു. അന്ന് രാവിലെ കലക്‌ടര്‍ക്കോ എഡിഎമ്മിനോ യാതൊരുവിധ തിരക്കുകളും ഉണ്ടായിരുന്നില്ല. അത് ബോധപൂര്‍വ്വമായാണ് ഉച്ചയ്‌ക്ക് ശേഷമാക്കിയത്.
മാത്രമല്ല ജീവനക്കാരുടെ പരിപാടിയിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കലക്‌ടറാണ്. ഇതിനകത്ത് ഒരു ഗൂഢലക്ഷ്യമുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അതുകൊണ്ട് സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു. ആരുടെയോ ആവശ്യപ്രകാരമാണ് യോഗം മാറ്റിവച്ചത്. അതുകൊണ്ട് ഇതിന് പിന്നില്‍ വലിയ ഗൂഢലക്ഷ്യമുണ്ട്. മാത്രമല്ല കലക്‌ടര്‍ വിളിച്ച് ചേര്‍ത്ത ഒരു യോഗത്തില്‍ അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ എങ്ങിനെയാണ് പഞ്ചായത്ത് പ്രസിഡന്‍റ് കയറിവന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിളിച്ച് വരുത്തിയതല്ലെങ്കില്‍ പിന്നെ ഇത്തരമൊരു യോഗത്തില്‍ പറയാന്‍ പറ്റാത്ത ഒരു കാര്യം പഞ്ചായത്ത് പ്രസിഡന്‍റ് പറയുമ്പോള്‍ എന്തുകൊണ്ട് കലക്‌ടര്‍ അത് തടഞ്ഞില്ലെന്നും മോഹനന്‍ ചോദിച്ചു. താനിരിക്കുന്ന ഒരു വേദിയാണെങ്കില്‍ അത് തീര്‍ച്ചയായും വിലക്കും. ഇത് ബോധപൂര്‍വ്വം മുന്‍കൂട്ടി നിശ്ചയിച്ചതാണ്. ക്ഷണിക്കാത്തൊരു യോഗത്തിലെത്തി ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അത് ബോധപൂര്‍വ്വം തന്നെയാണ്.
ഇതിന് പിന്നില്‍ ആരൊക്കെയാണെന്നത് കണ്ടെത്തേണ്ടത് സര്‍ക്കാരിന്‍റെ കൂടി ഉത്തരവാദിത്വമാണെന്നും മോഹനന്‍ പറഞ്ഞു. എന്തായാലും തങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പാണ് നവീന്‍ ഒരാളുടെ കൈയില്‍ നിന്നും നയാപൈസയും വാങ്ങില്ലെന്നത്. ആര്‍ക്കോ വേണ്ടിയാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. അവരുടെ സൗകര്യപ്രദമായാണ് യോഗം ഉച്ചയ്‌ക്ക് ശേഷമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ കലക്‌ടറോ അല്ലെങ്കില്‍ മറ്റ് ആരാണെങ്കിലുമാണെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു.
നവീനെ കുറിച്ച് പരാതികളൊന്നുമില്ല: എഡിഎം നവീനെ കുറിച്ച് ഇതുവരെ യാതൊരു പരാതികളുമില്ലെന്ന് മന്ത്രി കെ.രാജന്‍. അതേ നിലപാടില്‍ തന്നെയാണ് താനും ഉറച്ച് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ.രാജന്‍.
സംഭവത്തില്‍ ജില്ല കലക്‌ടര്‍ക്ക് പങ്കുണ്ടോയെന്നത് റിപ്പോര്‍ട്ട് വന്നതിന് ശേഷം പരിശോധിക്കുമെന്നും നവീന്‍ ബാബുവിന്‍റെ കുടുംബത്തെ ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുമെന്നും മക്കള്‍ക്ക് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി കെ.രാജന്‍ കൂട്ടിച്ചേര്‍ത്തു.