ETV Bharat / state

എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് രാംമാധവുമായും കൂടിക്കാവഴ്‌ച നടത്തി; സ്ഥിരീകരിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് - ADGP MEETING WITH RSS LEADER - ADGP MEETING WITH RSS LEADER

ബിജെപി നേതാവ് രാംമാധവിനെയും എഡിജിപി അജിത്കുമാര്‍ സന്ദര്‍ശിച്ചെന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി അജിത്കുമാര്‍ കൂടിക്കാഴ്‌ച നടത്തി എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ സ്ഥിരീകരണം.

ADGP MEETING WITH RAM MADHAV  എം ആർ അജിത് കുമാർ ആര്‍എസ്എസ്  എംആർ അജിത് കുമാർ സിപിഎം  MR AJITH KUMAR KERALA CPM
ADGP Ajith Kumar, Ram Madhav (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 7, 2024, 7:21 PM IST

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയെ എഡിജിപി എംആര്‍ അജിത് കുമാര്‍ സന്ദര്‍ശിച്ചതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ബിജെപി നേതാവ് രാംമാധവിനെയും അജിത്കുമാര്‍ സന്ദര്‍ശിച്ച വിവരം പുറത്തു വന്നിരിക്കുന്നു. 2023 ഡിസംബറില്‍ കോവളം ഗസ്റ്റ് ഹൗസില്‍ വച്ച് രാംമാധവിനെ സന്ദര്‍ശിച്ചതു സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ വിവരങ്ങളാണ് ഇന്നു പുറത്തു വന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആര്‍എസ്എസ് ചിന്തന്‍ ശിവിരിനെത്തിയപ്പോള്‍ കണ്ടുവെന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇതോടെ സര്‍ക്കാരും സിപിഎമ്മും കൂടുതല്‍ പ്രതിസന്ധിയിലായി. 2023 മെയ്‌മാസത്തില്‍ തൃശൂര്‍ പാറമേക്കാവില്‍ വച്ച് ദത്രാത്തേയ ഹൊസബെലയുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന് ആദ്യം ആരോപിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു.

ഇതു സംബന്ധിച്ച് സര്‍ക്കാരും സിപിഎമ്മും ആഭ്യന്തര വകുപ്പും മൗനം പാലിക്കുന്നതിനിടെയാണ് വീണ്ടും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി പുതിയ വിവരങ്ങള്‍ പുറത്തു വരുന്നത്.

Also Read: ആര്‍എസ്എസ്‌-എഡിജിപി കൂടിക്കാഴ്‌ചയില്‍ വലഞ്ഞ് സിപിഎം; പൊട്ടിത്തെറിച്ച് ബിനോയ്‌ വിശ്വം, കൂടിക്കാഴ്‌ച എന്തിനെന്നത് ദുരൂഹം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.