ETV Bharat / state

ആര്‍എസ്എസ്‌-എഡിജിപി കൂടിക്കാഴ്‌ചയില്‍ വലഞ്ഞ് സിപിഎം; പൊട്ടിത്തെറിച്ച് ബിനോയ്‌ വിശ്വം, കൂടിക്കാഴ്‌ച എന്തിനെന്നത് ദുരൂഹം - ADGP Meeting With RSS Leader - ADGP MEETING WITH RSS LEADER

സിപിഎമ്മിനെ കുടുക്കി എഡിജിപി-ആര്‍എസ്എസ്‌ കൂടിക്കാഴ്‌ച. ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് നടപടിയെടുത്തുവെന്ന ചോദ്യം ഉയരുന്നു.

എംആർ അജിത് കുമാർ സിപിഎം  എം ആർ അജിത് കുമാർ ആര്‍എസ്എസ്  MR AJITH KUMAR KERALA CPM  ADGP MR AJITH KUMAR RSS MEETING
ADGP AJITH KUMAR (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 7, 2024, 4:14 PM IST

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി രഹസ്യ ചര്‍ച്ച നടത്തിയ ഇപി ജയരാജന്‍റെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിപ്പിച്ച് കൈ കഴുകിയ സിപിഎമ്മിനെ തൊട്ടുപിന്നാലെ വന്ന മറ്റൊരു ആര്‍എസ്എസ് കൂടിക്കാഴ്‌ച വിവാദം ഊരാക്കുടുക്കിലാക്കുന്നു. ജയരാജനെ കൈവിട്ട സിപിഎം, ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതില്‍ പാര്‍ട്ടിയിലും അമര്‍ഷം ഉയരുന്നു. 2023 മെയ് മാസത്തില്‍ നടന്ന കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സെപ്‌റ്റംബര്‍ 4ന് വെളിപ്പെടുത്തുന്നതുവരെ രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.

2023ന് അജിത്കുമാര്‍ തൃശൂര്‍ പാറമേക്കാവിലെത്തി ഹെസബാലെയുമായി കൂടിക്കാഴ്‌ച നടത്തിയതിന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം മേലധികാരികളെ അറിയിച്ചിരുന്നു. ഇക്കാര്യ ഇന്‍റലിജന്‍സ് മേധാവി സംസ്ഥാന പൊലീസ് മേധാവിയെയും സംസ്ഥാന പൊലീസ് മേധാവി ഇത് മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു എന്ന വിവരവും പുറത്തുവന്നതോടെ സിപിഎം തികച്ചും പ്രതിരോധത്തിലായി. തന്‍റെ കീഴില്‍ ക്രമസമാധാന പാലനത്തിന്‍റെ സുപ്രധാന പദവിയിലിരിക്കുന്ന ഒരുന്നത ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറിയെ കണ്ട കാര്യം ഒരു കൊല്ലക്കാലത്തിലേറെയായി മുഖ്യമന്ത്രി അറിഞ്ഞിട്ടും എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം ഉയരുകയാണ്.

നടപടി സ്വീകരിച്ചില്ലെങ്കില്‍ അതിന് കാരണമെന്തെന്ന ചോദ്യവും ഉയരുന്നു. അവിടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാവുമായി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മറുപടി നല്‍കാന്‍ സിപിഎം നിര്‍ബന്ധിതമാകുന്നത്. മുഖ്യമന്ത്രിയെ കൂടിക്കാഴ്‌ച വിവരം സംസ്ഥാന പൊലീസ് മേധാവി അറിയിച്ചെങ്കില്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി അറിഞ്ഞിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

ശശിയുമായി നിരന്തര ബന്ധം പുലര്‍ത്തുന്ന അജിത് കുമാര്‍ ഇങ്ങനെയൊരു രഹസ്യ സന്ദര്‍ശനം നടത്തിയ വിവരം അറിഞ്ഞിട്ടും ഡിജിപിയോട് ശശി വിശദീകരണം ആവശ്യപ്പെട്ടിരുന്നോ അല്ലെങ്കില്‍ ആരുടെ നിര്‍ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്‌ച എന്ന കാര്യം ശശിക്കറിയാമായിരുന്നു എന്ന സംശയവും സിപിഎമ്മിന് നേരെ ഉയരുന്നു. മാത്രമല്ല ഈ കൂടിക്കാഴ്‌ചയാണ് 2024ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് നടന്ന തൃശൂര്‍ പൂരം അലങ്കോലമാക്കുന്നതിലേക്ക് നയിച്ചതെന്നും അതുവഴി ബിജെപിക്ക് തൃശൂര്‍ സീറ്റ് നേടുന്നതിലേക്ക് നയിച്ചതെന്നുമുള്ള പ്രതിപക്ഷ ആരോപണവും തറയ്ക്കുന്നത് സിപിഎമ്മിന്‍റെ ഹൃദയത്തിലാണ്.

ഫലത്തില്‍ സംഘ്‌പരിവാറിനെതിരാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും രഹസ്യമായി അവരുമായി ചങ്ങാത്തത്തിലാകുകയും ചെയ്യുന്ന പ്രസ്ഥാനമെന്ന ആരോപണം ജയരാജന്‍ സംഭവത്തിന് പിന്നാലെ വീണ്ടും സിപിഎമ്മിനെ ബാധിക്കുകയാണ്. ജയരാജന്‍-ജാവദേക്കര്‍ കൂടിക്കാഴ്‌ച വെളിപ്പെടുത്തല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ അടിവേരിളക്കിയെങ്കില്‍ അജിത് കുമാര്‍-ആര്‍എസ്‌എസ് പാലം എന്ന ആരോപണം സിപിഎമ്മിനെ അതിലും ശക്തിയില്‍ ഉലയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രത്യേകിച്ചും തികഞ്ഞ ന്യൂനപക്ഷ അനുഭാവം ഒരിടത്ത് പ്രകടിപ്പിക്കുന്ന സിപിഎം മറുഭാഗത്ത് ബിജെപിയുമായി കിടക്കറ പങ്കിടുന്നു എന്നതാണ് പ്രതിപക്ഷ ആരോപണം.

ഇതിന് വിശ്വാസ യോഗ്യമായ വിശദീകരണം നല്‍കാന്‍ സിപിഎം നിര്‍ബന്ധിതമായിരിക്കുകയാണ്. മാത്രമല്ല ഘടക കക്ഷിയായ തങ്ങള്‍ക്കുള്ള സീറ്റില്‍ ബിജെപിയുമായി ഡീല്‍ ഉറപ്പിച്ചു എന്നത് സിപിഐയെ അങ്ങേയറ്റം പ്രകോപിതരാക്കിയിട്ടുണ്ട്. തൃശൂരുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ അവര്‍ക്കും ചില്ലറ സംശയങ്ങള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളുമായി അവര്‍ തങ്ങളുടെ സംശയങ്ങളെ ചേര്‍ത്തു വയ്ക്കുകയാണ്.

കൂടിക്കാഴ്‌ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. എല്‍ഡിഎഫ് ചെലവില്‍ അങ്ങനെ ഒരുദ്യോഗസ്ഥനും ചര്‍ച്ച നടത്തേണ്ടെന്നും വിജ്ഞാന്‍ ഭാരതി പ്രതിനിധിക്കൊപ്പം എന്ത് വിജ്ഞാനം പങ്കുവയ്ക്കാനാണ് എഡിജിപി പോയതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് കൂടി പറഞ്ഞു വയ്ക്കുന്നതിലൂടെ സിപിഎമ്മിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുക കൂടിയാണ് സിപിഐ.

അതിനിടെ സംഭവത്തില്‍ ബിജെപിയും സംശയ നിഴലിലാണ്. ഒരു പൊതു പ്രവര്‍ത്തകനുമായി ഒരുദ്യോഗസ്ഥന്‍ ചര്‍ച്ച നടത്തുന്നതില്‍ എന്താണ് തെറ്റെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ ചോദ്യം. എന്നാല്‍ കൂടിക്കാഴ്‌ച വിവാദം ഒരേസമയം ബിജെപിക്കും സിപിഎമ്മിനുമെതിരെ തിരിക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചെന്നുവേണം കരുതാന്‍.

ഹിന്ദുക്കള്‍ക്ക് വേണ്ടിയെന്ന് പറയുന്ന ബിജെപി തൃശൂര്‍ പൂരം കലക്കാന്‍ കൂട്ടു നിന്നുവെന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പമെന്ന് പറയുന്ന സിപിഎം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആര്‍എസ്എസിനൊപ്പവുമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപണം കരുതിക്കൂട്ടിത്തന്നെയാണ്. വിവാദങ്ങള്‍ കത്തിക്കയറുകയാണെങ്കിലും എഡിജിപി കസേരയില്‍ അജിത് കുമാറിന് ഒരു കുലക്കവും സംഭവിക്കുന്നില്ലെന്നതാണ് ഇന്നത്തെ അവസാന ചിത്രം. ഇപ്പോള്‍ പുരോഗമിക്കുന്ന സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഇതിന്‍റെ അലയൊലികള്‍ ഉയരുമെന്നതില്‍ ഒരു സംശയവുമില്ല.

Also Read: ആർഎസ്എസ് നേതാവുമായി എഡിജിപി എംആർ അജിത് കുമാർ കൂടിക്കാഴ്‌ച നടത്തി; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.