ETV Bharat / state

ഏഴര വര്‍ഷത്തിന് ശേഷം പരമോന്നത കോടതിയില്‍ നിന്ന് ജാമ്യം, സാധാരണക്കാരനായ പ്രതിക്ക് സാധ്യമായത് എങ്ങനെ? പള്‍സര്‍ ജാമ്യത്തിലിറങ്ങുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളേറെ... - Actress Assault Case - ACTRESS ASSAULT CASE

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

പൾസർ സുനി  നടിയെ ആക്രമിച്ച കേസ്  ACTRESS ASSAULT CASE PULSAR SUNI  KOCHI ACTRESS ASSAULT CASE
Pulsar Suni (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 20, 2024, 8:56 AM IST

എറണാകുളം : കൊച്ചിയിൽ നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഒന്നാം പ്രതി, പൾസർ സുനി ജാമ്യത്തിലിറങ്ങുമ്പോൾ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു, കോടതി മുറിയിൽ വച്ച് പൊലീസുകാർ ബല പ്രയോഗത്തിലൂടെ പിടികൂടി സുനിയെ അറസ്റ്റ് ചെയ്‌തത്.

ഏഴര വർഷത്തിന് ശേഷം പരമോന്നത കോടതിയിൽ നിന്നും ജാമ്യം ലഭിച്ചാണ് പൾസർ എന്നപേരിൽ അറിയപ്പെടുന്ന കൊടും കുറ്റവാളി പുറത്തിറങ്ങുന്നത്. സാധാരണക്കാരനായ പ്രതിക്ക് വിചാരണ കോടതി മുതൽ സുപ്രീം കോടതിവരെ നിയമ പോരാട്ടം നടത്താൻ കഴിഞ്ഞത് എങ്ങിനെ? ജാമ്യത്തിനായി പത്തു ഹർജികളാണ് ഇതിനകം പൾസർ സുനി സമർപ്പിച്ചത്. തുടർച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി ഇരുപത്തിഅയ്യായിരം രൂപ പിഴയിടുന്ന സാഹചര്യം വരെയുണ്ടായി. പ്രതിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന സംശയവും കോടതി അന്ന് പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഒന്നാം പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യ വ്യവസ്ഥകൾ ഉൾപ്പടെ തീരുമാനിക്കേണ്ടത് വിചാരണ കോടതിയാണ്. ഒരാഴ്‌ചയ്ക്ക് ഉള്ളിൽ പ്രതിയെ വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്. പുറത്തിറങ്ങുന്ന പൾസർ സുനി നടത്തുന്ന പ്രതികരണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. നടിയെ ആക്രിച്ച കേസിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സുനി വെളിപ്പെടുത്തിയാൽ അത് വലിയ ചർച്ച വിഷയമാകും. വിധി പറയാനിരിക്കുന്ന കേസിൽ പുനരന്വേഷണമെന്ന ആവശ്യമുൾപ്പടെ ഉയരാനിടയുണ്ട്.

പരാതിക്കാരും പ്രതിഭാഗവും ഒരുപോലെ ഭയപ്പെടുന്ന പേരായി പൾസർ സുനി മാറിയിട്ടുണ്ട്. സുനി നടത്താനിടയുള്ള വെളിപ്പെടുത്തലുകളാണ് പ്രതിഭാഗത്തിന് പ്രയാസം സൃഷ്‌ടിക്കുക. പ്രതി അന്വേഷണത്തിൽ ഇടപെടുമോയെന്ന ആശങ്കയാണ് പരാതിക്കാരി ഉൾപ്പടെ ഉന്നയിച്ചത്.

ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പടെ ആറു പ്രതികൾക്കെതിരെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ പൊലീസ് അനുബന്ധ കുറ്റപത്രമാണ് സമർപ്പിച്ചത്. കൂട്ട ബലാത്സംഗമുൾപ്പടെ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

വിചാരണയ്ക്ക് വനിത ജഡ്‌ജി വേണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി കേസ് സിബിഐ കോടതിക്ക് കൈമാറിയത്. പിന്നീട് സിബിഐ കോടതി ജഡ്‌ജി സെഷൻസ് കോടതി ജഡ്‌ജി ആയതോടെ കേസും സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

2017 ഫെബ്രുവരി പതിനേഴിനാണ് അങ്കമാലിക്ക് അടുത്ത് വച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവ നടിയെ കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒന്നാം പ്രതി പൾസർ സുനി അതിക്രമ വേളയിൽ തന്നെ ഇതൊരു ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം തന്നെ ഗൂഢാലോചനയിലേക്കുള്ള സൂചനയായിരുന്നു. നടിയുമായി ശത്രുതയിലായിരുന്ന നടൻ ദിലീപിന് നേരെ അന്നുതന്നെ സംശയമുയർന്നിരുന്നു.

പിന്നീട് പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചത് അന്വേഷണത്തിൽ നിർണ്ണായകമായി. ഇതേ തുടർന്നാണ് നടൻ ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്‌തത്. തുടർന്ന് 2017 ജൂലൈ പത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

85 ദിവസത്തെ ജയിൽ വാസത്തിനൊടുവിലായിരുന്നു അന്ന് ദിലീപിന് ജാമ്യം ലഭിച്ചത്. പിന്നീട് ഈ കേസിൽ അസാധാരണമായ നിരവധി സംഭവങ്ങളാണ് ഉണ്ടായത്. പ്രതിയായ ദിലീപ് 57 തവണയാണ് വിവിധ ഹർജികളുമായി വിവിധ കോടതികളെ സമീപിച്ചത്. വിചാരാണ നടപടികൾ വൈകുന്നതിന് ഇതൊരു കാരണമായിരുന്നു.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന പി സുരേഷൻ രാജി വക്കുകയും അഡ്വക്കേറ്റ് അനിൽ കുമാർ പുതിയ പ്രോസിക്യൂട്ടറായി ചുമതലയേല്‍ക്കുകയും ചെയ്‌തു. താമസിയാതെ അനിൽ കുമാറും രാജിവച്ചതോടെ അജയ്‌കുമാറാണ് നിലവിൽ പ്രോസിക്യൂട്ടറായി പ്രവർത്തിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ എട്ടാം പ്രതി ദിലീപ് ഉൾപ്പടെ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാല ചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് ദിലീപിനും സഹോദരൻ അനൂപ് ഉൾപ്പടെ ആറ് പ്രതികൾക്കുമെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തിരുന്നു. ഏഴര വർഷം പിന്നിടുമ്പോഴും അസാധാരണമായ കേസായി നടിയെ ആക്രമിച്ച കേസ് തുടരുകയാണ്.

Also Read : പൾസർ സുനിക്ക് പിഴ ചുമത്തി ഹൈക്കോടതി; പിന്നിൽ മറ്റാരോ ഉണ്ടെന്നും വിമര്‍ശനം - ACTRESS MOLESTATION CASE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.