എറാകുളം: ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി രംഗത്ത്. തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ദുരുദ്ദേശപരമാണ് ഈ ബലാത്സംഗ പരാതിയെന്നും നടന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരോപിച്ചു.
— Nivin Pauly (@NivinOfficial) September 3, 2024
ഇതിന്‍റെ പുറകില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും എന്നും നടന്‍ പറഞ്ഞു. അതേസമയം സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ദുബായിയില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കോതമംഗലം സ്വദേശിയായ യുവതിയുടെ ആരോപണം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവതിയുടെ പരാതിയിൽ ഊന്നുകൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. യുവതിയുടെ പരാതിയിൽ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. സെക്ഷന്‍ 376 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും ഉയർന്നുവന്ന ലൈംഗികാതിക്രമണ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈ കേസും ഏറ്റെടുക്കും.
നിവിൻ പോളിയെ കുടാതെ ഒരു സ്ത്രീ ഉള്‍പ്പെടെ മറ്റു അഞ്ച് പേർക്കെതിരെയും യുവതി പീഡന പരാതി നൽകിയിട്ടുണ്ട്. കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി. ഒരു വര്‍ഷം മുന്‍പാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്.