ETV Bharat / state

ബ്ലോക്ക് പഞ്ചായത്തിലെ പരിപാടിക്കെത്തി മോഹന്‍ലാൽ; അത്ഭുതത്തോടെ നാട്ടുകാര്‍- വീഡിയോ - MOHANLAL ATTENDS PANCHAYATH PROGRAM - MOHANLAL ATTENDS PANCHAYATH PROGRAM

ലോക പരിസ്ഥിതി ദിനാചരണത്തിന് ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബോധവല്‍കരണ പരിപാടിയിലെത്തി നടന്‍ മോഹന്‍ലാ. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ച് ബോധവല്‍കണം നൽകിയാണ് മോഹന്‍ലാല്‍ മടങ്ങിയത്.

ലോക പരിസ്ഥിതി ദിനാചരണം  ACTOR MOHANLAL  ENVIRONMENT DAY AWARENESS PROGRAM  പരിസ്ഥിതി ദിനാചരണത്തിന് മോഹൻലാൽ
മോഹന്‍ലാല്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിപാടിയില്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 5:34 PM IST

പരിസ്ഥിതി ദിനാചരണത്തിന് ആവേശമായി താരരാജാവ് (ETV Bharat)

ഇടുക്കി: ലോക പരിസ്ഥിതി ദിനാചരണത്തിന് ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബോധവല്‍കരണ പരിപാടിയില്‍ നടന്‍ മോഹന്‍ലാല്‍ അതിഥിയായെത്തി. ആവേശത്തോടെ സ്വീകരിച്ച ജനപ്രതിനിധികളെയും നാട്ടുകാരെയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ച് ബോധവല്‍കരിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.

മോഹന്‍ലാലും ശോഭനയും ചേര്‍ന്നഭിനയിക്കുന്ന പുതിയ ചിത്രം എല്‍ 360 സിനിമയുടെ ചിത്രീകരണം തൊടുപുഴയിലും പരിസരത്തുമായി പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പരിസ്ഥിതി ദിനാചരണത്തില്‍ പങ്കെടുക്കാമോയെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മോഹന്‍ലാലിനോട് ചോദിക്കുന്നത്. പൂര്‍ണ്ണ സമ്മതം നല്‍കി യോഗത്തിലേക്ക് താരമെത്തി. ഇതോടെ എല്ലാവര്‍ക്കും ആവേശമായി.

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെകുറിച്ചും ഇതിനുവേണ്ടി ജനപ്രതിനിധികള്‍ എങ്ങനെ പൊതുസമൂഹത്തില്‍ ഇടപെടണമെന്നുമായിരുന്നു മോഹന്‍ലാല്‍ എല്ലാവരെയും ഓര്‍മ്മിപ്പിച്ചത്. പ്രസംഗം കേട്ട് കയ്യടിച്ചവര്‍ക്ക് ലാലേട്ടൻ ഒരു മുന്നറിയിപ്പും നല്‍കി. പരിസ്ഥിതി ദിനത്തില്‍ മരം നടുന്നുണ്ടെന്നും, നടുന്ന മരം ഉണ്ടെന്ന് ഉറപ്പുവരുത്താല്‍ പല പഞ്ചായത്തുകളും ശ്രമിക്കുന്നില്ലെന്നും ലാല്‍ ചൂണ്ടിക്കാട്ടി. നിങ്ങള്‍ അങ്ങനെയാകരുത്. നടുന്നതെല്ലാം ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എന്ന് മോഹൻ ലാൽ കൂട്ടിച്ചേര്‍ത്തു.

Also Read : പരിസ്ഥിതി ദിനത്തിലെ വ്യക്ഷത്തൈ നടീലിനെതിരെ ഒറ്റയാൾ പ്രതിഷേധം; സര്‍ക്കാര്‍ പാഴാക്കുന്നത് കോടികളെന്ന് പരിസ്ഥിതി കോൺഗ്രസ് നേതാവ് - PROTEST ON ENVIRONMENT DAY

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.