തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ ഇന്ന് (ഒക്‌ടോബര്‍ 15) പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. സെക്രട്ടേറിയറ്റിലെ സിനിമ ഷൂട്ടിങ്ങിനിടെ താരം ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി. 2008ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.
പരാതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. കേസില്‍ ഹൈക്കോടതി നേരത്തെ ജയസൂര്യക്ക് ജാമ്യം അനുവദിച്ചിരുന്നു. നടന്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാവിലെ പത്ത് മണിയോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടിസ് നല്‍കിയിരുന്നത്. നോട്ടിസിലെ നിര്‍ദേശം അനുസരിച്ച് 10 മണിയോടെ താരം കന്‍റോണ്‍മെന്‍റ് എസ്‌എച്ച്‌ഒക്ക് മുന്നില്‍ ഹാജരാകും.
Also Read: മുൻ ഭാര്യയുടെ പരാതി: നടൻ ബാലയ്‌ക്ക് ഉപാധികളോടെ ജാമ്യം