മലപ്പുറം: മൊറയൂർ വിഎച്ച്‌എം ഹയർസെക്കൻഡറി സ്‌കൂളില്‍ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തില്‍ നാല് അധ്യാപകർക്കെതിരെ നടപടി. പ്രധാന അധ്യാപകൻ ഡി. ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെ സസ്പെൻഡ് ചെയ്‌തു. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടേതാണ് നടപടി (Action against four teachers).
രാത്രി സ്‌കൂളില്‍ നിന്നും അരിച്ചാക്കുകള്‍ വാഹനത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും, ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്‌കൂളിലെത്തി പരിശോധന നടത്തുകയും ചെയ്‌തു (Morayur VHM Higher Secondary School).
തുടര്‍ന്ന് ഡി.ഡി.ഇയുടെ പരിശോധനയില്‍ അരിക്കടത്ത് സ്ഥിരീകരിക്കുകയായിരുന്നു. കണക്കില്‍പ്പെടാത്ത അരി സ്‌കൂളില്‍ നിന്ന് കടത്തുകയും, മറിച്ചു വില്‍ക്കുകയും ചെയ്‌തതായാണ് കണ്ടെത്തല്‍.
അരി കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ഭക്ഷ്യകമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ അറിയിച്ചു.
Also Read: സ്‌കൂളില്‍ നിന്ന് അരി കടത്തുന്ന ദൃശ്യങ്ങൾ; അധ്യാപകരുടെ അറിവോടെയെന്ന് ആരോപണം