ETV Bharat / state

അനധികൃത അവധി: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി - Action Against KSRTC Employees - ACTION AGAINST KSRTC EMPLOYEES

മുന്നറിയിപ്പ് ഇല്ലാതെ ജീവനക്കാർ അവധി എടുത്തത് കെഎസ്‌ആർടിസിക്ക് കാരണം 1,88,665 രൂപയുടെ നഷ്‌ടം വരുത്തി

KSRTC  ACTION AGAINST 14 KSRTC EMPLOYEES  KSRTC EMPLOYEES SUSPENDED  KSRTC ACTION AGAINST EMPLOYEES
Action Against 14 KSRTC Employees (ETV BHARAT KERALA)
author img

By ETV Bharat Kerala Team

Published : May 2, 2024, 6:59 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 10 സ്ഥിര വിഭാഗം ഡ്രൈവർമാരെ സ്ഥലം മാറ്റി. നാല് ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്നും മാറ്റി നിർത്തുകയും ചെയ്‌തു. പത്തനാപുരം യൂണിറ്റിൽ ഏപ്രിൽ 29, 30 തീയതികളിൽ മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ സ്‌ക്വാഡ് പരിശോധന നടത്തിപ്പോൾ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാർക്കെതിരെയാണ് മാനേജ്മെന്‍റ് നടപടി.

ജീവനക്കാർ മുന്നറിയിപ്പ് ഇല്ലാതെ അവധിയെടുത്തത് കാരണം 1,88,665 രൂപയുടെ സാമ്പത്തിക നഷ്‌ടം ഉണ്ടായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് കെഎസ്‌ആര്‍ടിസി എംഡി പ്രമോജ് ശങ്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അന്നത്തെ ദിവസം ജീവനക്കാർ അവധി എടുത്തതോടെ പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു.

കെഎസ്ആർടിസി സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളതെന്നും അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാർഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികൾ ഒരുതരത്തിലും അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ സ്‌ക്വാഡ് പരിശോധന; കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി; സർവീസുകൾ മുടങ്ങി - Inspection KSRTC At Depot

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.