ETV Bharat / state

കവര്‍ച്ച കേസില്‍ ജാമ്യത്തിൽ ഇറങ്ങി മുങ്ങി; പ്രതി പൊലീസിന്‍റെ പിടിയിലായി - absconded robbery case Accused

എടവണ്ണയിൽ കവര്‍ച്ച കേസിന്‍റെ കോടതി നടപടികള്‍ക്കിടെ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി, ആലപ്പുഴ സ്വദേശി അജി ജോൺസനെ പൊലീസ് പിടികൂടി.

EDAVANNA ROBBERY CASE ACCUSED  AJI JOHNSON EDAVANNA ROBBERY  എടവണ്ണ കവര്‍ച്ച കേസ് പ്രതി  അജി ജോൺസന്‍ എടവണ്ണ കവര്‍ച്ച
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 1, 2024, 2:16 PM IST

മലപ്പുറം : എടവണ്ണയിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ കവര്‍ച്ച കേസ് പ്രതി പൊലീസിന്‍റെ പിടിയിലായി. കേസിലെ പ്രധാന പ്രതി ആലപ്പുഴ സ്വദേശി അജി ജോൺസനെയാണ് പൊലീസ് പിടികൂടിയത്. കോടതി നടപടികൾക്കിടയിൽ മുങ്ങിയ ഇയാളെ എറണാകുളത്ത്‌ വച്ചാണ് പൊലീസ് പിടികൂടുന്നത്. എടവണ്ണ ചളിരിങ്ങലിൽ കഴിഞ്ഞ വർഷമായിരുന്നു കവര്‍ച്ച.

2023 ഏപ്രിൽ മാസത്തിലാണ് സംഭവം. എടവണ്ണ ചളിരിങ്ങലിൽ വച്ച് പണവുമായി പോവുകയായിരുന്ന പരാതിക്കാരന്‍റെ വാഹനം ഇടിച്ചു വീഴ്ത്തി പ്രതി കവർച്ച നടത്തി. 26 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. കൂടാതെ പേഴ്‌സും മൊബൈൽ ഫോണുകളും തട്ടിയെടുത്തിരുന്നു.

ആറോളം പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കോടതി നടപടികള്‍ക്കിടയിൽ അജി ജോൺസൺ ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Also Read : മുഖത്ത് മുളകുപൊടിയെറിഞ്ഞ് പീഡനം, കവര്‍ച്ച; ആക്രമണം ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികയ്‌ക്ക് നേരെ, പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.