തൃശ്ശൂര്‍ : തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശിനി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. നടുവിൽക്കര സ്വദേശി മനീഷ (24 ) ആണ് മരിച്ചത്. കോയമ്പത്തൂരിലാണ് മനീഷ ജോലി ചെയ്യുന്നത്.
ഇന്നലെ രാത്രിയിൽ ജോലി സ്ഥലത്ത് നിന്നും സഹപ്രവർത്തകക്കൊപ്പം സ്‌കൂട്ടറിൽ താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മനീഷ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാളെ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു മനീഷ. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
വീണ്ടും ജീവനെടുത്ത് ടിപ്പർ; അപകടത്തില്‍ അച്‌ഛനും മകൾക്കും ദാരുണാന്ത്യം : പെരുമ്പാവൂരിൽ ടിപ്പർ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരായ അച്‌ഛനും മകൾക്കും ദാരുണാന്ത്യം. താന്നിപ്പുഴയില്‍ വച്ചാണ് കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരെ ടിപ്പർ ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനം ടിപ്പറിന് അടിയിലേക്ക് പോവുകയായിരുന്നു. തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയും അച്‌ഛനും മകളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയും ചെയ്‌തു.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന ടിപ്പർ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
ALSO READ : പയ്യോളിയില്‍ അച്ഛന്‍ ട്രെയിന്‍ തട്ടിയും മക്കള്‍ വിഷം ഉള്ളില്‍ച്ചെന്നും മരിച്ച നിലയില്‍