തിരുവനന്തപുരം : വീട്ടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി വനംവകുപ്പ്. വെണ്ണിയൂർ കാവടി വിളാകം സ്വദേശി സന്തോഷിൻ്റെ വീട്ടിലാണ് പാമ്പ് കയറിയത്. പാമ്പിനെ വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവിലെ സുധീപ് എത്തി പിടികൂടി. ഇന്നലെ ( ഒക്‌ടോബർ 26) രാത്രി 9 ഓടെയായിരുന്നു സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാമ്പുകളുടെ ഇണചേരൽ സമയമായതിനാൽ പകലും രാത്രിയും മൂർഖൻ പാമ്പുകളെയും അണലികളെയും കൂടുതൽ കാണാൻ സാധിക്കുമെന്നും പാമ്പുകൾ കാണപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സുധീപ് പറഞ്ഞു.
Also Read : രാജവെമ്പാലയേക്കാൾ പേടിക്കണം ; ഈ പാമ്പ് കടിച്ചാൽ വിഷത്തിന് ആന്‍റിവെനമില്ല