ETV Bharat / state

കോർട്ടോ ഡി ലൈബ്രറി അന്താരാഷ്‌ട്ര പുരസ്‌കാര വേദിയിൽ തിളങ്ങി അനൂപ്‌ കെ ആറിന്‍റെ 'എ ബുക്കിഷ്‌ മദർ' - CORTO DI LIBRI AWARD 2024

ഇറ്റലിയിലെ നേപിൾസിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. ചിത്രം രണ്ട്‌ പുരസ്‌കാരങ്ങൾ നേടി.

A BOOKISH MOTHER DOCUMENTARY  DIRECTOR ANOOP K R DOCUMENTARY  CORTO DI LIBRI AWARD WINNER  AWARD WINNING DOCUMENTARIES
Anoop K R (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 27, 2024, 1:35 PM IST

മലപ്പുറം: ഇന്‍റർ നാഷണൽ ലൈബ്രറി ഫെഡറേഷൻ ആൻഡ്‌ ഇൻസ്റ്റിറ്റ്യൂഷൻസും(IFLA) ഇറ്റാലിയൻ ലൈബ്രറി അസോസിയേഷനും (AIB) നൽകുന്ന പതിമൂന്നാമത്‌ കോർട്ടോ ഡി ലൈബ്രറി പുരസ്‌കാര വേദിയിൽ തിളങ്ങി 'എ ബുക്കിഷ്‌ മദർ'. ഡോക്യുമെന്‍ററി വിഭാഗത്തിൽ ബെസ്റ്റ്‌ ഫിലിം അവാർഡും ബെസ്റ്റ്‌ ഷോർട്ട്‌ ഓഫ്‌ ദ ഇയർ പുരസ്കാരവും നേടി. എല്ലാ വിഭാഗങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ നിന്നാണ്‌ ബെസ്റ്റ്‌ ഷോർട്ട്‌ ഓഫ്‌ ദ ഇയർ പുരസ്‌കാരം ജൂറി പ്രഖ്യാപിച്ചത്‌.

ഇറ്റലിയിലെ നേപിൾസിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. പ്രശസ്‌ത ഇറ്റാലിയൻ സിനിമാ നിരൂപകൻ ഫാബിയോ മെലേലി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച്‌ പേരടങ്ങുന്ന ജൂറിയാണ്‌ ചിത്രങ്ങൾ തെരെഞ്ഞെടുത്തത്‌. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 ചിത്രങ്ങളാണ്‌ ഡോക്യുമെന്‍ററി മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്‌.

കുട്ടികളിലും സ്ത്രീകളിലും വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ലൈബ്രറികളിൽ നടപ്പാക്കിയ 'വാക്കിങ് ലൈബ്രേറിയൻ' പദ്ധതിയിലെ അംഗമായിരുന്ന കെ പി രാധാമണിയുടെ ജീവിതമാണ് 'എ ബുക്കിഷ്‌ മദർ' എന്ന ഡോക്യുമെന്‍ററിയുടെ പ്രമേയം. കൊവിഡ്‌ കാലത്തെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആദിവാസി മേഖലകളിലെ പുസ്‌തകവിതരണവും ഡോക്യുമെന്‍ററിയിൽ പരാമർശിക്കുന്നുണ്ട്‌.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വയനാട്‌ മൊതക്കരയിലെ പ്രതിഭ വായനശാലയിൽ പത്ത്‌ വർഷത്തോളം രാധാമണി വാക്കിങ് ലൈബ്രറേറിയനായി പ്രവർത്തിച്ചിരുന്നു. പല തരത്തിലുള്ള പരിമിതികള്‍ക്കെതിരെ പോരാടിയാണ് അവർ ജോലി നിർവ്വഹിച്ചത്‌. ഒരു ജോലി എന്ന നിലയിലല്ല, സാമൂഹിക പ്രവർത്തനം കൂടിയായിരുന്നു രാധാമണിയുടെ പ്രവർത്തനങ്ങളെന്ന് ഡോക്യുമെന്‍ററി പറയുന്നു. ചിത്രത്തിന്‍റെ ആകർഷകമായ കഥപറയൽ ശൈലിയെയും ദൃശ്യപ്രഭാവത്തെയും ജൂറി പ്രശംസിച്ചു.

കൈരളി ടിവി സീനിയർ റിപ്പോർട്ടറായ അനൂപ് കെ ആർ ബത്തേരി ചുള്ളിയോട് കരടിപ്പാറ കെ എ രാമചന്ദ്രൻ - രാധ ദമ്പതികളുടെ മകനാണ്. കലിക്കറ്റ് സർവകലാശാല അസിസ്റ്റൻ്റ് പ്രൊഫസർ സി ശ്യാമിലിയാണ് ഭാര്യ. അനൂപ്‌ കെ ആർ സംവിധാനം ചെയ്‌ത ഡോക്യുമെന്‍ററിയുടെ ഡിഒപി റംഷാജ്‌ എ എച്ച്‌ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ആഷിക്‌ മുഹമ്മദാണ്‌ അസോസിയേറ്റ്‌ ക്യാമറമാൻ.

മറ്റ് വിഭാഗങ്ങളിൽ ബുക്ക് ലവേഴ്‌സ് (ഫിക്ഷൻ, ഓസ്‌ട്രേലിയ), ജസ്റ്റ് ആൻ ഓർഡിനറി ഡേ അറ്റ് അവ൪ ലൈബ്രറി (പരസ്യ വിഭാഗം, ഇറ്റലി), ത്രീ ഫാമിലീസ് ആൻഡ് ത്രീ ലൈബ്രറീസ് (ഈഫ്ലാ മെട്രോപൊളിറ്റൻ ലൈബ്രറീസ് അവാർഡ്, പലസ്‌തീൻ) എന്നിവയും പുരസ്‌കാരങ്ങൾ നേടി.
Also Read:ഞൊടിയിടയിൽ ശത്രുക്കളെ കീഴ്‌പ്പെടുത്തുന്ന യുദ്ധതന്ത്രങ്ങൾ, ഇന്ത്യന്‍ നാവികസേനയുടെ കരുത്തുകാട്ടി ആഴക്കടലിലെ അഭ്യാസ പ്രകടനം; വീഡിയോ കാണാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.