ETV Bharat / state

കൊല്ലത്ത് വാഹന അപകടത്തിൽ 9 വയസുകാരന് ദാരുണാന്ത്യം; സ്വകാര്യ ബസ് കുട്ടിയുടെ മേല്‍ കയറിയിറങ്ങി - Boy Died In A Accident - BOY DIED IN A ACCIDENT

കൊല്ലം പോളയത്തോട് ജംഗ്ഷന് സമീപം സ്വകാര്യ ബസ് ദേഹത്തുകൂടി കയറിയിറങ്ങി വിദ്യാർഥി മരണപ്പെട്ടു. മാതാപിതാക്കളോടൊപ്പം സഞ്ചരിക്കവെയാണ് അപകടം നടന്നത്. വിദ്യാർഥിയുടെ അച്ഛനും അമ്മയ്‌ക്കും നിസാരപരിക്ക്

കൊല്ലം അപകടം  പോളയത്തോട് വാഹന അപകടം  അപകടത്തിൽ വിദ്യാർഥി മരിച്ചു  STUDENT DIED IN A ACCIDENT KOLLAM
മരണപ്പെട്ട വിശ്വജിത്ത് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 25, 2024, 7:36 PM IST

കൊല്ലത്ത് നടന്ന വാഹന അപകട ദൃശ്യങ്ങൾ (ETV Bharat)

കൊല്ലം : കൊല്ലത്ത് വാഹന അപകടത്തിൽ 9 വയസുകാരന് ദാരുണാന്ത്യം. വിദ്യാർഥിയുടെ അച്ഛനും അമ്മയ്ക്കും നേരിയ പരിക്ക്. തേവള്ളി പോലെയിൽ ഡിപ്പോ പുരയിടത്തിൽ താമസിക്കുന്ന ദീപു, രമ്യ ദമ്പതികളുടെ മകൻ വിശ്വജിത്ത് (9) മരിച്ചത്. ദേശീയ പാതയിൽ പോളയത്തോട് ജംഗ്ഷന് സമീപം ഇന്ന് രാവിലെ 8:30 മണിയോടുകൂടിയായിരുന്നു അപകടം. സ്വകാര്യ ബസ് വിദ്യാർഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ദേവമാതാ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് വിശ്വജിത്ത്.

ഇരവിപുരത്ത് നിന്ന് കുട്ടിയെ സ്‌കൂളിലാക്കാൻ പോയ വഴിയാണ് അപകടം. കുട്ടിയുടെ പിതാവ് ഭിന്നശേഷിക്കരനാണ്. ചവറയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്നോട്ടെടുക്കുകയും ബസിനെ മറികടന്നപ്പോള്‍ എതിർ ദിശയിൽ നിന്നും വന്ന വാഹനം കണ്ട് ബ്രേക്ക് പിടിച്ചതിനെ തുടർന്ന് മുച്ചക്ര സ്‌കൂട്ടറില്‍ നിന്നും മൂവരും റോഡിലേക്ക് വീഴുകയും ആയിരുന്നു. വിശ്വജിത്ത് തെറിച്ച് വീണത് ബസിന്‍റെ പിന്നിലെ ചക്രത്തിന് അടിയിലേക്കാണ്. ഈ സമയം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മുന്നോട്ട് എടുത്തതിനാൽ കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങി.

ഓടിക്കൂടിയ നാട്ടുകാർ മൂവരെയും ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും വിശ്വജിത്തിനെ രക്ഷിക്കാനായില്ല. മാതാപിതാക്കൾക്ക് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിശ്വജിത്തിെനെ കൂടാതെ ദമ്പതികള്‍ക്ക് 4 വയസുള്ള മറ്റൊരു മകനുമുണ്ട്.

ഒരുമാസം മുന്‍പാണ് കുടുംബം പുതിയ താമസ സ്ഥലത്തേക്ക് താമസം മാറിയത്. പൊലീസ് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. വിശ്വത്തിന്‍റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read : പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടയിൽ ഇലവൻ കെവി ലൈനിൽ നിന്ന് ഷോക്കേറ്റു; കരാറുതൊഴിലാളിക്ക് ദാരുണാന്ത്യം - MAN DIED DUE TO ELECTROCUTION

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.