ETV Bharat / state

ചൂണ്ടയിടാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 8 വയസുകാരനെ പീഡിപ്പിച്ചു; 27കാരന് 55 വർഷം കഠിനതടവ് - RAPE AGAINST 8 YEAR OLD BOY - RAPE AGAINST 8 YEAR OLD BOY

ചൂണ്ടയിടാനെന്ന് പറഞ്ഞ് കൂട്ടി കൊണ്ടുപോയി എട്ട് വയസുകാരനെ രണ്ട് തവണ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 27 കാരനായ പ്രതിയെ 55 വർഷം കഠിനതടവിന് വിധിച്ച് കോടതി.

SEXUAL ASSAULT  RAPE AGAINST 8 YEAR OLD BOY  മലപ്പുറത്ത് എട്ട് വയസ്സുകാരന് പീഡനം  എട്ട് വയസ്സുകാരനെ പീഡിപ്പിച്ചു
Jinshad (27) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 8:22 AM IST

മലപ്പുറം : എട്ട് വയസുകാരനെ പീഡനത്തിനിരയാക്കിയ ജിന്‍ഷാദ് (27) നെ 55 വര്‍ഷം കഠിന തടവിനും 85,000 രൂപ പിഴയ്ക്കും ശിക്ഷിച്ച് കോടതി. ചൂണ്ടയിടാനെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി ആൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലെ പ്രതിയായ ജിന്‍ഷാദിനെ നിലമ്പൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്‌ജ് കെപി ജോയ് ആണ് വിചാരണ നടത്തി ശിക്ഷിച്ചത്.

363 ഐപിസി പ്രകാരം അഞ്ച് വര്‍ഷം കഠിനതടവും 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം സാധാരണ തടവും, 377 ഐപിസി പ്രകാരം 10 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും , പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം സാധാരണ തടവും.

സെക്ഷൻ അഞ്ച്, ആറ് പ്രകാരം 20 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം സാധാരണ തടവും, സെക്ഷൻ അഞ്ച് (ഒന്ന്), ആറ് പ്രകാരം 20 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം സാധാരണ തടവും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ജയിലില്‍ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും.

Also Read: ഒറ്റക്ക് താമസിക്കുന്ന 76കാരിയെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.