കോഴിക്കോട്: ചാത്തമംഗലത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ച് തല അടിച്ചു പൊട്ടിച്ച കേസിൽ കോൺഗ്രസുകാരനായ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെ എട്ടുപേരെ കോടതി കഠിനതടവിന് ശിക്ഷിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അജീഷ് (37), മാങ്കുനി കിഴക്കയിൽ സുനിൽ കുമാർ (42), ഉണ്ണികൃഷ്‌ണൻ (48), അനീഷ് (37), നൗഷാദ് (34), സജേഷ് (31), സി സജിത്ത് (40), കെ എം സുരേഷ് (40) എന്നിവർക്കാണ് ശിക്ഷ.
2015 ഫെബ്രുവരിയിൽ വെസ്‌റ്റ് ചാത്തമംഗലം കൈരളി സൂപ്പർ മാർക്കറ്റിന് മുന്നിൽ വെച്ച് പ്രതികൾ മാരകായുധങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഒറ്റാറമ്പത്ത് അശോകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് കുന്ദമംഗലം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായി 2 വർഷം കഠിനതടവ് ഉൾപ്പെടെ നാല് വർഷം തടവ് ശിക്ഷയും 7000 രൂപ പിഴയുമാണ് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി എപിപി രാജശ്രീ അശോക് ഹാജരായി.
ALSO READ: താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം ; ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്