ETV Bharat / state

മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കഴിച്ചു; നാല്‍പ്പതുകാരന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയിൽ - IDUKKI DEATH ALCOHOL

അപകടം സുഹൃത്തിന്‍റെ മൃതദേഹവുമായി തമിഴ്‌നാട്ടില്‍ നിന്ന് വരുന്നതിനിടെ.

BATTERY WATER MIXED WITH ALCOHOL  ALCOHOL DEATH IN VANDIPERIYAR  മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി  വണ്ടിപ്പെരിയാർ മരണം
Jobin (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 21, 2024, 10:39 PM IST

ഇടുക്കി: സുഹൃത്തിന്‍റെ മൃതദേഹവുമായി തമിഴ്‌നാട്ടില്‍ നിന്ന് വരുന്നതിനിടെ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ച 40-കാരന് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിനാണ് മരിച്ചത്. ഇയാളുടെ കൂടെ മദ്യം കഴിച്ച പ്രഭു എന്നയാള്‍ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സുഹൃത്തിന്‍റെ മൃതദേഹവുമായി തമിഴ്‌നാട്ടിൽ നിന്നും മരണാനന്തര ചടങ്ങുകൾക്ക് വണ്ടിപ്പെരിയാറിലേക്ക് വരുന്നതിനിടെയാണ് സംഭവം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സംഭവമിങ്ങനെ: വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞ ദിവസം തമിഴ്‌നാട് തിരുപ്പൂരിൽ വച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശികളായ ജോബിൻ, പ്രഭു എന്നിവരുൾപ്പെടെ 5 പേർ പ്രതാപിന്‍റെ മൃതദേഹവുമായി നാട്ടിലേക്ക് തിരിച്ചു.

ഇന്ന് (21-11-2024) വെളുപ്പിന് ഒരുമണിയോടു കൂടി കുമളിയിൽ എത്തിയ സംഘം ആംബുലൻസ് ഇവിടെ നിർത്തുകയായിരുന്നു. സംഘത്തിലെ രണ്ട് പേർ ചായ കുടിക്കുന്നതിന് വാഹനത്തിൽ നിന്നും ഇറങ്ങി. ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്ന ജോബിനും പ്രഭുവും തമിഴ്‌നാട്ടിൽ വച്ച് കഴിച്ചതിന്‍റെ ബാക്കി മദ്യം കഴിക്കാനെടുത്തു. ആംബുലൻസിന്‍റെ ബാറ്ററിയിൽ ഒഴിക്കാൻ വെച്ചിരുന്ന വെള്ളം കലർത്തിയാണ് ഇവര്‍ മദ്യം കഴിച്ചത്.

തുടർന്ന് ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോബിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രഭു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
സുഹൃത്തിന്‍റെ മൃതദേഹവവുമായി എത്തിയ ആൾ കൂടി മരണപ്പെട്ടതിന്‍റെ ആഘാതത്തിലാണ് വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷന്‍ നിവാസികൾ.

Also Read: നെടുങ്കണ്ടത്ത് യുവതിക്ക് മർദനം; ഭർത്താവ് അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.