മലപ്പുറം : പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിതുറന്ന് 300 പവൻ സ്വർണം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ സുഹൈൽ (46), നാസർ (47), പാലക്കാട് സ്വദേശിയായ മനോജ് (42) എന്നിവർ ആണ് അറസ്റ്റിലായത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാൻ ഉണ്ടെന്നാണ് സൂചന.
ഇക്കഴിഞ്ഞ ഏപ്രിൽ 13നാണ് പ്രവാസിയായ പൊന്നാനി സ്വദേശി രാജീവിന്‍റെ അടച്ചിട്ട വീട് കുത്തി തുറന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോകുന്നത്. സംഭവത്തിന് ശേഷം മാസങ്ങളോളം പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിന് ഒടുവിലാണ് കേസിലെ മുഖ്യപ്രതി അടക്കം മൂന്നുപേരെ പിടികൂടാൻ കഴിഞ്ഞത്. മുഖ്യപ്രതിയായ സുഹൈലിനെ നേരത്തെ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പക്ഷേ ഇയാൾക്കെതിരെ തെളിവുകൾ ഉണ്ടായിരുന്നില്ല. പാലക്കാടും തൃശൂരും നിരവധി കേസുകളിൽ പ്രതിയായ സുഹൈലിനെ മനോജ് ജാമ്യത്തിൽ എടുക്കുന്നത് അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഇതാണ് അന്വേഷണത്തിൽ നിർണായകമായതെന്ന് വിശ്വനാദ് ആര്‍ ഐപിഎസ് പറഞ്ഞു. മനോജിനെ ചോദ്യം ചെയ്‌തതോടെയാണ് സുഹൈലും നാസറും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയുന്നതും തുടർന്ന് ഇവരെ പിടികൂടുന്നതെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
1100 ഗ്രാം സ്വർണവും ഏഴര ലക്ഷം രൂപയും കണ്ടെടുത്തു: 1100 ഗ്രാം സ്വർണവും ഏഴര ലക്ഷം രൂപയും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. 300 പവനിൽ അധികം സ്വർണമാണ് മോഷണം പോയിരുന്നത്. കവർച്ച നടത്തിയവർ സ്വർണം വീതിച്ചതായും അതുകൊണ്ടു തന്നെ കൂടുതൽ പേർ ഈ കേസിൽ ഉൾപ്പെട്ടതായും പൊലീസ് കരുതുന്നു.
പൊന്നാനി സ്വദേശി രാജീവിന്‍റെ അടച്ചിട്ട വീട് കുത്തി തുറന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമായിരുന്നു പ്രതികൾ മോഷ്‌ടിച്ചത്. വീട്ടിലെ സിസിടിവിയുടെ ഡിവിആർ ആദ്യം തന്നെ പ്രതികൾ നശിപ്പിച്ചിരുന്നു.
Also Read: സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം; രണ്ട് പേര്‍ പിടിയില്‍