പത്തനംതിട്ട: 17 കാരിയായ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ 21കാരൻ അറസ്‌റ്റിൽ. പെൺകുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെ (21) ആണ് ഏനാത്ത് പൊലീസ് പോക്‌സോ കേസില്‍ അറസ്‌റ്റ് ചെയ്‌തത്. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കും. കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ബന്ധുവാണ് പൊലീസിൽ പരാതി നല്‍കിയതെന്നാണ് വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കുട്ടിക്ക് എട്ട് മാസം പ്രായമായപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയായ പെണ്‍കുട്ടിയും യുവാവും ഒരു ബസ് യാത്രയിൽ വെച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. മാതാപിതാക്കളെ പിരിഞ്ഞ് താമസിക്കുന്ന പെണ്‍കുട്ടി യുവാവിനൊപ്പം നാടുവിടുകയായിരുന്നു. യുവാവിൻ്റെ മാതാപിതാക്കള്‍ വയനാട്ടിലെ തോട്ടം തൊഴിലാളികളാണ്. ഒരു വര്‍ഷം മുന്‍പ് വയനാട്ടില്‍വെച്ച് പെണ്‍കുട്ടിയുടെയും യുവാവിൻ്റെയും വിവാഹം കഴിഞ്ഞതായാണ് വിവരം.
വയനാട്ടിലുള്ള യുവാവിൻ്റെ ബന്ധു വീട്ടിലായിരുന്നു ഏറെ നാള്‍ ഇവർ താമസിച്ചിരുന്നത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് വയനാട്ടില്‍വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയും യുവാവും കുഞ്ഞുമായി അടൂർ കടമ്പനാട്ടെ വീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെ യുവാവും കുടുംബാംഗങ്ങളുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും ഇതോടെ ബന്ധുക്കളില്‍ ഒരാള്‍ പോക്‌സോ സാധ്യത ചൂണ്ടിക്കാട്ടി വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു.ഇയാള്‍ നേരത്തേ മറ്റൊരു പോക്‌സോ കേസിലും പ്രതിയാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് വിവരം.