ETV Bharat / state

ലോക്‌സഭ തെരഞ്ഞെടുപ്പ് : മുരളീധരന്‍ തൃശൂരും ഷാഫി വടകരയിലുമെത്തുമ്പോള്‍ - Loksabha poll Congress Candidates

വടകര മണ്ഡലം പലവിധ ആശങ്കകളാണ് കെ മുരളീധരന് നല്‍കിയത്. എന്നാല്‍ തൃശൂരില്‍ അത്തരം ആശങ്കകളില്ല. വടകരയിലേക്ക് എത്തുന്ന ഷാഫി പറമ്പിലിന് മുസ്ലിം വോട്ട് രക്ഷയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Congress  LokSabha election  കെ മുരളീധരന്‍  ഷാഫി പറമ്പില്‍
2024 Loksabha Election congress candidates of Thrissur and Vadakara
author img

By ETV Bharat Kerala Team

Published : Mar 8, 2024, 8:17 PM IST

കോഴിക്കോട് : വടകരയുടെ അങ്കത്തട്ടിൽ 'ടീച്ചറമ്മ' ഇറങ്ങിയതോടെ കെ.മുരളീധരൻ ആകെ അങ്കലാപ്പിലായിരുന്നു. ഇതോടെ സിറ്റിംഗ് എംപിയും കൂട്ടരും പിന്നെ പലവിധ കണക്ക് കൂട്ടലിലായി. ശൈലജയുടെ തട്ടകമായ കൂത്തുപറമ്പും തൊട്ടടുത്ത തലശേരിയും മൃഗീയ ഭൂരിപക്ഷം നല്‍കിയാല്‍ അത് അവർക്ക് വലിയ മുന്നേറ്റമാകും.

കോഴിക്കോട് ജില്ലയിലുള്ള ബാക്കി നിയമസഭാമണ്ഡലങ്ങളിൽ നിന്ന് കിട്ടാന്‍ സാധ്യതയുള്ള വോട്ടുകൊണ്ട് അത് മറികടക്കാൻ കഴിയുമോയെന്ന സംശയത്തിലുമായിരുന്നു. വനിത എന്ന മുൻതൂക്കവും ആരോഗ്യ മന്ത്രിയായ സമയത്തെ പ്രകടനവും ശൈലജക്ക് അനുകൂലമാണെന്ന് മുരളി മനസിലാക്കിയിട്ടുണ്ട്. അതിനപ്പുറം മുരളീധരൻ ഭയന്നത് ബിജെപി ക്രോസ് വോട്ടിനെയാണ്.

വടകര എംപി ആയിരിക്കെ, നിയമസഭയിലേക്ക് നേമത്ത് പോയി കുമ്മനം രാജശേഖരനെതിരെ മത്സരിച്ചതിന്‍റെ 'ചൊരുക്ക്' ബിജെപി വടകരയിൽ തീർക്കുമെന്ന് ഒരു പ്രചാരണമുണ്ടായിരുന്നു. എല്ലാം കൂടി ചേരുമ്പോൾ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് മുരളി തന്നെ അടുത്ത വൃത്തങ്ങളോട് സൂചിപ്പിച്ചിരുന്നു. എങ്കിലും രണ്ടാം പോരാട്ടത്തിനൊരുങ്ങുമ്പോഴാണ് കോണ്‍ഗ്രസ് അപ്രതീക്ഷിത നീക്കത്തിലൂടെ കെ മുരളീധരനെ തൃശൂരിലേക്കയച്ചത്.

ഇവിടെ മത്സരിക്കാന്‍ എത്തുമ്പോൾ ക്രോസ് വോട്ടിന്‍റെ പേടിയില്ല. ജനിച്ചുവളർന്ന നാട്ടിൽ പക്ഷേ, മുരളീ മന്ദിരത്തിൽ ആകെ പന്തികേടാണ്. സഹോദരി പത്മജ, സുരേഷ് ഗോപിക്കായി വോട്ട് ചോദിക്കുന്ന രംഗവും ഇത്തവണ പുതുമയുളളതാവും. അവിടെയാണ് പത്മജാവിരോധികൾ ടി എൻ പ്രതാപനടക്കം ആഞ്ഞുപിടിക്കുക. അവർക്കിത് പകരം വീട്ടാനുള്ള അവസരം കൂടിയാണ്.

Also Read : കെ മുരളീധരന്‍ തൃശൂരില്‍, വടകരയില്‍ ഷാഫി പറമ്പില്‍, ഇക്കുറി പ്രതാപന്‍ ഇല്ല; കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന്

അതേസമയം പാലക്കാടുനിന്ന് വടകരയിൽ എത്തുന്ന ഷാഫി പറമ്പിലിന് മുസ്ലിം വോട്ട് രക്ഷയാകുമെന്നാണ് പ്രതീക്ഷ. ഭാര്യ വീട് മാഹിയിലായതും ബന്ധമായി ഉയർത്തിക്കാട്ടും. അങ്കത്തട്ടിൽ പോരാളികളുടെ ചിത്രം തെളിഞ്ഞിരിക്കുന്നു. ഇനിയാണ് പോരാട്ടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.