ETV Bharat / state

പൗരത്വം, സാമ്പത്തിക പ്രതിസന്ധി, ഒത്തുകളി..; കേരളത്തിൽ കളം നിറഞ്ഞ പ്രചാരണ വിഷയങ്ങള്‍ ഇവയൊക്കെ.. - 2024 Lok Sabha Election in Kerala - 2024 LOK SABHA ELECTION IN KERALA

പൗരത്വം, സര്‍ക്കാര്‍ പരാജയം, ബിജെപി ഒത്തുകളി, മാസപ്പടി.. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കളം നിറഞ്ഞ പ്രചാരണ വിഷയങ്ങൾ ഇവയാണ്..

Etv Bharat
2024 Lok Sabha Election in Kerala Overall Analysis
author img

By ETV Bharat Kerala Team

Published : Apr 24, 2024, 9:14 PM IST

തിരുവനന്തപുരം: തൃശൂര്‍ പൂരം പോലെ വോട്ടര്‍മാരെ ആവേശത്തേരിലേറ്റിയായിരുന്നു ഇക്കുറി കേരത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം. പതി താളത്തില്‍ കൊട്ടി പൂരാവേശത്തിന്‍റെ കൊടുമുടിയിലേക്ക് കയറി പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ നിറഞ്ഞതിലധികവും ജനകീയ വിഷയങ്ങളായിരുന്നെങ്കിലും അവസാന ലാപ്പില്‍ അമിട്ടു പോലെ പൊട്ടിത്തെറിച്ചത് രാഷ്‌ട്രീയ വിവാദങ്ങളായിരുന്നു.

കൊണ്ടും കൊടുത്തും മൂന്ന് മുന്നണികളും നിറഞ്ഞു കളിച്ചപ്പോള്‍ വോട്ടര്‍മാരായ ജനങ്ങളും അതേ വികാരത്തില്‍ ആ ആവേശം ഏറ്റെടുത്തു. ജനങ്ങളുടെ ഈ ആവേശം പോളിങ് ബൂത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ മുന്നണി സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫിന്‍റെ പ്രചാരണത്തിന്‍റെ ചുക്കാന്‍ സാക്ഷാല്‍ ക്യാപ്‌ടന്‍ പിണറായിക്കായിരുന്നെങ്കില്‍ യുഡിഎഫ് ക്യാമ്പില്‍ പ്രതിപക്ഷ നേതാവുള്‍പ്പെട്ട കൂട്ടായ നേതൃത്വമാണ് അതേറ്റെടുത്തത്. എതിരാളികളെ പിന്നാലെ നടത്തുന്ന ഉമ്മന്‍ ചാണ്ടിയെന്ന അതികായന്‍റെ അഭാവം യുഡിഎഫില്‍ നന്നേ നിഴലിച്ചു. ബിജെപിക്കായി ദേശീയ നേതാക്കളാണ് പ്രചാരണം കൊഴുപ്പിച്ചത്.

ധ്രുവീകരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ പൗരത്വ വിഷയം

2019-ലേതിന് സമാനമായ ഒരു തോല്‍വിയെ കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത എല്‍ഡിഎഫ്, മത ന്യൂന പക്ഷങ്ങളുടെ പ്രത്യേകിച്ചും മുസ്‌ലീങ്ങളുടെ വോട്ടുറപ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളാണ് തുടക്കത്തിലേ നടത്തിയത്. ഇതിനായി തെരഞ്ഞെടുപ്പിന് മുന്നേ അവര്‍ ഏകീകൃത സിവില്‍ കോഡിനെതിരെ കോഴിക്കോട്ട് ബഹുജന കൂട്ടായ്‌മ സംഘടിപ്പിച്ചു.

തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ അവര്‍ അത് പൗരത്വ ഭേദഗതി നിയമത്തിലേക്ക് മാറ്റി. ഇക്കാര്യത്തില്‍ പാര്‍ലമെന്‍റിലോ സംസ്ഥാനത്തോ കോണ്‍ഗ്രസ് മാത്രമല്ല രാഹുല്‍ ഗാന്ധിയും നിശബ്‌ദത പാലിച്ചു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖ്യ ആരോപണം. ഇത് സംസ്ഥാനത്ത് തീവ്ര വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമമാണെന്ന പ്രതിപക്ഷ ആരോപണത്തെ ലവലേശം കൂസാതെ മുന്നോട്ടു നീങ്ങിയ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുകയും ചെയ്‌തു.

എന്നാല്‍ പാര്‍ലമെന്‍റില്‍ പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുന്ന ശശി തരൂരിന്‍റെയും എന്‍ കെ പ്രേമചന്ദ്രന്‍റെയും തരുണ്‍ ഗോഗോയിയുടെയുമൊക്കെ വീഡിയോയിലൂടെയാണ് കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കിയത്.

മാത്രമല്ല, പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമാകെ കോണ്‍ഗ്രസും യുഡിഎഫും നടത്തിയ പ്രതിഷേധ സമങ്ങള്‍ക്കെതിരെ കേസെടുത്തത് സര്‍ക്കാര്‍ പിന്‍വലിക്കാതിരിക്കുന്നത് ബിജെപിയെ സന്തോഷിപ്പിക്കാനാണെന്ന് യുഡിഎഫ് തിരിച്ചടിച്ചതോടെ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായി.

രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ 2019 ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലിലായി എല്‍ഡിഎഫ്. ഇതിന്‍റെ നേതൃത്വം സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിസിറ്റിങ് വിസയിലെത്തുന്ന സ്ഥാനാര്‍ത്ഥിയാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെ ആരോപണം അതേ പടി ഏറ്റെടുത്തില്ലെങ്കിലും രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ ബിജെപിക്കെതിരെ മത്സരിക്കാന്‍ തയ്യാറാകാതെ വയനാട്ടിലേക്ക് ഒളിച്ചോടിയെന്ന ആരോപണം മുഖ്യമന്ത്രി ഉയര്‍ത്തി. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ആരോപണം ഏറ്റെടുത്ത് മുഖ്യമന്ത്രി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ സന്തോഷിപ്പിക്കുകയാണെന്ന് യുഡിഎഫ് തിരിച്ചടിച്ചെങ്കിലും മുഖ്യമന്ത്രി ആരോപണം ആവര്‍ത്തിച്ചു കൊണ്ടിരുന്നു

കരുവന്നൂര്‍ ആയുധമാക്കി പ്രധാനമന്ത്രിയും യുഡിഎഫും

തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 300 കോടി രൂപ സിപിഎം തട്ടിച്ചു എന്ന ആരോപണം ആദ്യം രാഷ്ട്രീയ ആരോപണമായി ഉയര്‍ത്തി രംഗത്തെത്തിയത് യുഡിഎഫ് ആയിരുന്നു. കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും ഈ ആരോപണം ഏറ്റു പിടിച്ചു. പിന്നാലെ ഇഡി രംഗ പ്രവേശം ചെയ്യുകയും ചെയ്‌തു.

സുരേഷ്‌ ഗോപിയെ ഇറക്കി തൃശൂര്‍ പിടിക്കാന്‍ കാലേക്കൂട്ടി ലക്ഷ്യമിട്ട ബിജെപി ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കി. തൃശൂരില്‍ പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി കരുവന്നൂര്‍ മറയാക്കി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഈ അഴിമതിയില്‍ പങ്കുണ്ടെന്ന് ആരോപിച്ചു. പിന്നാലെ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി എന്തു കൊണ്ട് മുഖ്യമന്ത്രിയെ ഇഡി അറസ്‌റ്റ് ചെയ്യുന്നില്ലെന്ന ചോദ്യമുയര്‍ത്തിയത് പിണറായി വിജയനെ ക്രുദ്ധനാക്കി. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി മുന്‍പ് പ്രയോഗിച്ച പപ്പു ആരോപണം ഉയര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചടി. രാഹുലിന്‍റേത് ബിജെപി മനസെന്നായി മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ക്ഷേമ പെന്‍ഷന്‍ മുടങ്ങി, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കുടിശിക നല്‍കി

2021-ല്‍ എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത് 1500 രൂപ പ്രതിമാസ പെന്‍ഷന്‍ എന്ന വാഗ്‌ദാനം കൂടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ പെന്‍ഷന്‍ മുടങ്ങി. ഏകദേശം 7 മാസത്തോളം പെന്‍ഷന്‍ മുടങ്ങിയത് ഈ വരുമാനം മാത്രം ആശ്രയിച്ച് കഴിയുന്നവരെ ദുരിതത്തിലാക്കി.

ഇതിനെതിരെ ജനരോഷം ശക്തമായപ്പോള്‍ പ്രശ്‌നം കേന്ദ്രത്തിന്‍റെ തലയിലേക്ക് ചാരി രക്ഷപ്പെടാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം. കേന്ദ്രം നല്‍കാനുള്ള 57,000 കോടി പിടിച്ചു വച്ചിരിക്കുന്നതാണ് പ്രശ്‌നമെന്നായി. എന്നാല്‍ സംസ്ഥാനം തന്നെ നല്‍കിയ കണക്കുകള്‍ പ്രകാരം അത് വെറും 5000 കോടിയില്‍ താഴെ മാത്രമാണെന്നും സംസ്ഥാനത്തിന്‍റെ ധൂര്‍ത്തും സാമ്പത്തിക കെടു കാര്യസ്ഥതയാണ് ഇതിന് പിന്നിലെന്നും യുഡിഎഫ് തിരിച്ചടിച്ചു.

എന്നാല്‍ കേന്ദ്രം കടമെടുക്കാനാകാതെ സംസ്ഥാനത്തെ ഞെരുക്കുന്നു എന്നാരോപിച്ച് ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും സമരം നടത്തി തിരിച്ചടിച്ചു. ഇതിന് പ്രതിപക്ഷത്തെ ക്ഷണിച്ചെങ്കിലും ആ കെണിയില്‍ വീഴാതെ അവര്‍ തന്ത്ര പൂര്‍വ്വം ഒഴിഞ്ഞു മാറുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു തൊട്ടു മുന്‍പ് രണ്ടു തവണയായി 4 മാസത്തെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്‌തെങ്കിലും 4 മാസത്തെ പെന്‍ഷന്‍ വീണ്ടും കുടിശികയാണ്. ഇത് തെരഞ്ഞെടുപ്പില്‍ സജീവമായി ഉയര്‍ത്തിയ യുഡിഎഫ്, എല്‍ഡിഎഫിനെ പ്രതിക്കൂട്ടിലാക്കിയെന്ന് തന്നെ പറയാം.

ഖജനാവ് കാലി, ശമ്പളം വൈകി

സംസ്ഥാന ചരിത്രത്തിലാദ്യമായി രണ്ട് മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിയത് എല്‍ഡിഎഫ് സര്‍ക്കാരിന് നാണക്കേടായി. ഇത് സര്‍ക്കാര്‍ ജിവനക്കാര്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. 1 കോടി പാവപ്പെട്ടവര്‍ക്ക് 9 മാസമായി പെന്‍ഷന്‍ മുടങ്ങി, ആശുപത്രികളില്‍ മരുന്നില്ല, മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് കോടികള്‍ സര്‍ക്കാര്‍ നല്‍കാനുണ്ട്, സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ സാധനനമില്ലെന്നു മാത്രമല്ല സപ്ലൈകോയ്ക്ക് 4000 കോടി രൂപ കുടിശികയാണ്, കരാറുകാര്‍ക്ക് 16000 കോടി രൂപ കുടിശിക, ഒരു പൂച്ചയ്ക്കല്ല നിരവധി പൂച്ചകളാണ് കേരളത്തിലെ ഖജനാവില്‍ പെറ്റു കിടക്കുന്നതെന്ന പ്രതിപക്ഷത്തിന്‍റെ പ്രചാരണം ചര്‍ച്ചയാണ്.

മലയോര മേഖലകളില്‍ വന്യ മൃഗ ശല്യം

വന്യമൃഗ ആക്രമണങ്ങളില്‍ 8 ഓളം മനുഷ്യ ജീവനുകള്‍ നഷ്‌ടപ്പെടുകയും ജനവാസ മേഖലകളില്‍ കാട്ടുമൃഗങ്ങള്‍ മനുഷ്യ ജീവന് ഭീഷണിയാകുകയും ചെയ്യുന്നത് കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായി നഷ്‌ടപരിഹാരം സംസ്ഥാനത്തിന് നല്‍കിയെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തേ നിന്ന് ഫല പ്രദമായ ഇടപെടലുണ്ടാകാത്തത് ജനങ്ങളില്‍ ശക്തമായ അമര്‍ഷത്തിന്‌ ഇടയാക്കിയിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിനെതിരാകുമെന്നാണ് വിലയിരുത്തല്‍.

ഉമ്മന്‍ചാണ്ടിയുടെ അഭാവമുയര്‍ത്തിയ ശൂന്യതയില്‍ യുഡിഎഫ്

വിവിധ മതങ്ങളുമായുള്ള ബന്ധം, പ്രത്യേകിച്ചും മധ്യ കേരളത്തിലെ നിര്‍ണായക സ്വാധീനം ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ നഷ്‌ടമായെന്ന് തിരിച്ചറിയുന്ന യുഡിഎഫ്‌ ഇത്തവണ കൂട്ടായ നേതൃത്വത്തിന് കീഴിലാണ് പ്രചാരണം നയിച്ചത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കൂടി സ്ഥാനാര്‍ത്ഥിയായതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രചാരണ വിഭാഗം തലവന്‍ രമേശ് ചെന്നിത്തല, കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എംഎം ഹസന്‍ എന്നിവര്‍ സംയുക്തമായാണ് പ്രചാരണം നയിച്ചത്.

സംസ്ഥാനത്തുയര്‍ന്ന ഇത്രയും പൊതു വിഷയങ്ങള്‍ക്കുമപ്പുറം പ്രാദേശികമായി ഒട്ടനവധി വിഷയങ്ങളും സജീവ ചര്‍ച്ചയിലുയര്‍ന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ വ്യക്തിപരമായതോടെ അവസാന ലാപ്പ് പലയിടത്തും സംഘര്‍ഷത്തിലുമായി.

Also Read : രണ്ടാംഘട്ടം വെള്ളിയാഴ്‌ച, 88 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്, പ്രധാന മണ്ഡലങ്ങള്‍, സ്ഥാനാര്‍ഥികള്‍ ; അറിയേണ്ടതെല്ലാം - 88 Seats To Go To Polls This Friday

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.