ഹൈദരാബാദ് : സിനിമയിലേക്കുള്ള തന്‍റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് സാമന്ത റൂത്ത് പ്രഭു. കാലക്രമേണ പേശികളെ തകരാറിലാക്കുകയും ദുർബലമാക്കുകയും ചെയ്യുന്ന മയോസിറ്റിസ് എന്ന രോഗം ബാധിച്ചതിനെ തുടർന്ന് താരം സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇൻഡസ്ട്രിയിൽ 14 വർഷം പൂർത്തിയാക്കി താരം സിനിമയിലേക്കുള്ള തന്‍റെ തിരിച്ചുവരവ് അറിയിച്ചു.
സ്വയം രോഗപ്രതിരോധ അവസ്ഥയിൽ നിന്ന് പൂർണമായും സുഖം പ്രാപിക്കാൻ സാമന്ത സമയമെടുത്തിരുന്നു. ഒരു തിരിച്ചടി നേരിട്ടെങ്കിലും, ജീവിതത്തില്‍ എന്തെങ്കിലും രോഗം വരുമ്പോൾ ജീവിതം ഉപേക്ഷിക്കരുതെന്നും, ജീവിതം ഒരുപാട് നമുക്ക് മുന്നില്‍ ഉണ്ടാകുമെന്നും സാമന്ത തന്‍റെ ജീവിതത്തിലൂടെ തെളിയിച്ചു.
ഫെബ്രുവരി 26ന് സാമന്ത റൂത്ത് പ്രഭു സിനിമയില്‍ 14 വർഷം പൂർത്തിയാക്കി. ഇൻസ്‌റ്റഗ്രാമിൽ, താരം ഒരു വീഡിയോ പങ്കിട്ടിരുന്നു. "ഇതിനകം 14 വർഷം... Whaaaaaaa! എന്നായിരുന്നു ഇന്‍സ്‌റ്റഗ്രാം പോസ്റ്റ്. എക്‌സില്‍ ഒരു ട്രെൻഡിങ് ഹാഷ്‌ടാഗിന്‍റെ സ്‌ക്രീൻഷോട്ടാണ് താരം പങ്കിട്ടത്.
ട്രെൻഡിങ്ങായ ട്വിറ്റർ ഹാഷ്‌ടാഗുകളുടെ സ്‌ക്രീൻഷോട്ട് താരം ഉപയോഗിച്ചു, #14yearsofsamanthalegacy എന്നതാണ് അതിലൊന്ന്. ആരാധകർ സാമന്തയെ ആശംസിച്ചതുപോലെ, സഹപ്രവർത്തകയെ അഭിനന്ദിച്ച് നയൻതാരയും എത്തി. അവരുടെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയില്‍ "14 വർഷമായതിന് അഭിനന്ദനങ്ങൾ, സാം! നിങ്ങൾക്ക് കൂടുതൽ ശക്തിയുണ്ടാകട്ടെ" എന്ന അടിക്കുറിപ്പോടെ സാമന്തയുടെ ഒരു ഫോട്ടോ പങ്കിട്ടു.
ആരോഗ്യസ്ഥിതി കാരണം സാമന്ത അഭിനയത്തിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു. കുറച്ച് നാൾ മുമ്പ് അവർ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു, ഇപ്പോൾ പൊതുജനങ്ങൾക്കും ഇത്തരം വിഷയങ്ങളിൽ ബോധവത്‌കരണം ഉണ്ടെന്ന് ഉറപ്പാക്കുന്നുവെന്ന് സാമന്ത പറഞ്ഞു. ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു പോഡ്‌കാസ്‌റ്റും നടി സ്ഥാപിച്ചിട്ടുണ്ട്. സ്വയം പ്രതിരോധശേഷിയും രോഗം എങ്ങനെ മികച്ച രീതിയിൽ തടയാം, കൈകാര്യം ചെയ്യാം എന്നെല്ലാമാണ് പോഡ്‌കാസ്‌റ്റില്‍ പറയുന്നത്.
രാജും ഡികെയും ചേർന്ന് സംവിധാനം ചെയ്യുന്ന സിറ്റാഡൽ എന്ന പരമ്പരയിൽ വരുൺ ധവാനൊപ്പം സാമന്ത അഭിനയിക്കും. അതിനിടെ, ത്രലാല മൂവിങ് പിക്‌ചേഴ്‌സ് എന്ന പേരില്‍ സാമന്ത ഒരു നിർമ്മാണ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഒരു നിർമാതാവെന്ന നിലയിൽ തന്‍റെ ആ പുതിയ വേഷത്തിൽ, പുതിയ കാലവും പ്രധാനപ്പെട്ടതുമായ കഥകളും താൻ അവതരിപ്പിക്കുമെന്ന് താരം പറഞ്ഞു. ഏത് ചിത്രമാണ് ആദ്യം അംഗീകരിക്കുക എന്ന് അവർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.