ETV Bharat / state

തൃശൂർ ജില്ലയിലും അമീബിക് മസ്‌തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് 12 വയസ്സുകാരന് - AMOEBIC ENCEPHALITIES CASE - AMOEBIC ENCEPHALITIES CASE

ആരോഗ്യസ്ഥിതി തൃപ്‌തികരമായതിനെത്തുടർന്ന് കുട്ടിയെ മുറിയിലേക്ക് മാറ്റി. കാലുകളുടെ ചലനക്ഷമത വീണ്ടെടുക്കുന്നതിനുള്ള ഫിസിയോതെറാപ്പി പൂർത്തിയാക്കി കഴിഞ്ഞാൽ കുട്ടിക്ക് ആശുപത്രിയിൽ നിന്ന് മടങ്ങാനാകുമെന്ന് ഡോക്‌ടർമാർ പറഞ്ഞു.

അമീബിക് മസ്‌തിഷ്‌ക ജ്വരം  AMOEBIC ENCEPHALITIES  AMOEBIC ENCEPHALITIES IN THRISSUR  12 കാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 10, 2024, 7:31 PM IST

തൃശൂര്‍: ജില്ലയിൽ 12 വയസ്സുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തൃശൂർ പാടൂർ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ 1 ന് പനിയെത്തുടർന്ന് പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കൂടിയതിനെത്തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സാമ്പിൾ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമാകുകയും വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ജൂൺ 16 ന് അമൃത ആശുപത്രിയിലെത്തിച്ചു.

ഒരാഴ്‌ചത്തെ ചികിത്സയ്ക്കു ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും രണ്ടാഴ്‌ച മുമ്പ് വെൻ്റിലേറ്ററിൻ്റെ സഹായമില്ലാതെ കുട്ടി ശ്വസിച്ചു തുടങ്ങുകയും ചെയ്‌തു. തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമായതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് മുറിയിലേക്ക് മാറ്റിയത്.

കാലുകളുടെ ചലനക്ഷമത പൂർണമായും വീണ്ടെടുക്കുന്നതിനുള്ള ഫിസിയോതെറാപ്പി കൂടി പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടിക്ക് ആശുപത്രിയിൽ നിന്ന് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്‌ടർമാർ അറിയിച്ചു.

അതേ സമയം കുട്ടിക്ക് അമീബിക് അണുബാധയുണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. സമീപകാലത്ത് കുളത്തിലോ പുഴയിലോ കുളിച്ചിട്ടില്ലെന്നാണ് കുട്ടി പറയുന്നത്. വീടിന് സമീപത്തുള്ള പാടത്ത് കുട്ടി സ്ഥിരമായി ഫുട്‌ബോൾ കളിക്കാൻ പോകാറുണ്ടായിരുന്നു. ഇവിടെ നിന്നാകാം അമീബിക് ബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്.

രണ്ട് മാസത്തിനിടെ അഞ്ചാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നുകാരിയും അടുത്തിടെ മരിച്ചിരുന്നു.

Also Read: 'വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കരുത്' ; അമീബിക് മസ്‌തിഷ്‌ക ജ്വരത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.