ETV Bharat / sports

സെവാഗിന്‍റെ ആ റെക്കോഡ് ഇനി ഇല്ല; പൊളിച്ചടുക്കി യശസ്വി ജയ്‌സ്വാള്‍

ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമായി യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍.

India vs England 4th Test  Virender Sehwag  Yashasvi Jaiswal  യശസ്വി ജയ്‌സ്വാള്‍  വിരേന്ദര്‍ സെവാഗ്
Yashasvi Jaiswal breaks Virender Sehwag s six-hitting record in Tests
author img

By ETV Bharat Kerala Team

Published : Feb 24, 2024, 4:04 PM IST

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ (India vs England 4th Test) ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ചുറി നേടിയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വള്‍ (Yashasvi Jaiswal) തിരിച്ച് കയറിയത്. 117 പന്തില്‍ 73 റണ്‍സായിരുന്നു യശസ്വി ജയ്‌സ്വള്‍ കണ്ടെത്തിയത്. എട്ട് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ പ്രകടനം.

ഇന്നിങ്‌സില്‍ നേടിയ ഒരു സിക്‌സറോടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന്‍റെ (Virender Sehwag) 16 വര്‍ഷം പഴക്കമുള്ള ഒരു തകര്‍പ്പന്‍ റെക്കോഡ് പൊളിച്ചെഴുതിയിരിക്കുകയാണ് 22-കാരനായ യശസ്വി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമായാണ് യശസ്വി ജയ്‌സ്വാള്‍ മാറിയിരിക്കുന്നത്.

ഈ വര്‍ഷം ഇതേവരെ 23 സിക്‌സറുകളാണ് യശസ്വി നേടിയിട്ടുള്ളത്. വെറും അഞ്ച് ടെസ്റ്റുകളില്‍ നിന്നായാണ് താരം ഇത്രയും സിക്‌സറുകള്‍ അടിച്ച് കൂട്ടിയത്. 2008-ല്‍ 22 സിക്‌സറുകള്‍ അടിച്ചതായിരുന്നു വിരേന്ദര്‍ സെവാഗിന്‍റെ റെക്കോഡ്. 14 മത്സരങ്ങളില്‍ 27 ഇന്നിങ്‌സുകള്‍ കളിച്ചായിരുന്നു സെവാഗ് ഇത്രയും സിക്‌സറുകള്‍ കണ്ടെത്തിയത്.

2022-ല്‍ 21 സിക്‌സറുകളടിച്ച റിഷഭ്‌ പന്ത് (Rishabh Pant), 2019-ല്‍ 20 സിക്‌സറുകളടിച്ച രോഹിത് ശര്‍മ (Rohit Sharma), 2019-ല്‍ 18 സിക്‌സറുകള്‍ നേടിയ മായങ്ക് അഗര്‍വാള്‍ (Mayank Agarwal) എന്നിവരാണ് പിന്നുള്ളത്. അതേസമയം വിശാഖപട്ടണത്ത് നടന്ന മൂന്നാം ടെസ്റ്റിനിടെയും സിക്‌സറില്‍ മറ്റൊരു റെക്കോഡിടാന്‍ യശസ്വിയ്‌ക്ക് കഴിഞ്ഞിരുന്നു.

ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന വസീം അക്രത്തിന്‍റെ റെക്കോഡിനൊപ്പമായിരുന്നു ഇന്ത്യയുടെ യുവ ഓപ്പണര്‍ എത്തിയത്. രാജ്‌കോട്ടില്‍ നടന്ന മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സില്‍ അപരാജിത ഇരട്ട സെഞ്ചുറി നേടിയ താരത്തിന്‍റെ അക്കൗണ്ടില്‍ 12 സിക്‌സറുകളായിരുന്നു ഉണ്ടായിരുന്നത്. 1996-ല്‍ സിംബാബ്‌വെയ്‌ക്ക് എതിരെ ആയിരുന്നു വസീം അക്രം 12 സിക്‌സറുകള്‍ അടിച്ചത്.

അതേസമയം റാഞ്ചിയില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. യശസ്വി അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ രോഹിത് ശര്‍മ(2), ശുഭ്‌മാന്‍ ഗില്‍ (38), രജത് പടിദാര്‍ (17), രവീന്ദ്ര ജഡേജ (12), സര്‍ഫറാസ് ഖാന്‍ (14) എന്നിവര്‍ നിരാശപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നേടിയ 353 റണ്‍സാണ് ഇന്ത്യ പിന്തുടരുന്നത്.

ALSO READ: മുംബൈയുടെ സൂപ്പര്‍ വുമണ്‍; വയനാട്ടുകാരി സജന സജീവനെ അറിയാം...

ഇന്ത്യ പ്ലെയിങ് ഇലവൻ : രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് (India Playing XI For 4th Test).

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ : ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒലീ പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒലീ റോബിൻസണ്‍, ജെയിംസ് ആൻഡേഴ്‌സണ്‍, ഷൊയ്‌ബ് ബഷീര്‍ (England Playing XI For 4th Test Against India).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.