ETV Bharat / sports

ആക്രമിക്കാന്‍ തന്നെയായിരുന്നു തീരുമാനം; റണ്‍വേട്ടയുടെ രഹസ്യം വെളിപ്പെടുത്തി യശസ്വി ജയ്‌സ്വാള്‍ - India vs England Test

ഇന്ത്യയ്‌ക്കായി നടത്തിയ റണ്‍വേട്ടയുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ താരമായി യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍.

Yashasvi Jaiswal  India vs England 5th Test  യശസ്വി ജയ്‌സ്വാള്‍  ഇന്ത്യ vs ഇംഗ്ലണ്ട്
yashasvi jaiswal on performance vs england
author img

By ETV Bharat Kerala Team

Published : Mar 9, 2024, 5:32 PM IST

ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര (India vs England Test) നേട്ടത്തില്‍ ആരാധകരുടെ കയ്യടി വാങ്ങുന്ന താരമാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal). ഇന്ത്യയ്‌ക്കായി പരമ്പരയില്‍ റെക്കോഡ് റണ്‍വേട്ടയാണ് 23-കാരന്‍ നടത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 89 ശരാശരിയിലും 80 സ്‌ട്രൈക്ക് റേറ്റിലും 712 റൺസാണ് ഇടങ്കയ്യന്‍ ബാറ്റര്‍ അടിച്ച് കൂട്ടിയത്. തുടര്‍ച്ചയായ രണ്ട് ഇരട്ട സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളും യശസ്വിയുടെ അക്കൗണ്ടിലാക്കിയായിരുന്നു യശസ്വിയുടെ പ്രകടനം.

ഇതോടെ പരമ്പരയിലെ താരമായും 23-കാരന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ തന്‍റെ പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് യശസ്വി ജയ്‌സ്വാള്‍. വിക്കറ്റ് നഷ്‌ടമാവുന്നതിനെക്കുറിച്ച് താന്‍ ആശങ്കപ്പെട്ടിരുന്നില്ലെന്നാണ് താരം പറയുന്നത്. ആക്രമിച്ച് കളിക്കാന്‍ കളിയുന്ന സാഹചര്യത്തില്‍ അതു ചെയ്യാന്‍ തന്നെയായിരുന്നു തീരുമാനമെന്നും യശസ്വി വ്യക്തമാക്കി.

ഈ പരമ്പര താന്‍ ശരിക്കും ആസ്വദിച്ചതായും 23-കാരന്‍ കൂട്ടിച്ചേര്‍ത്തു. ഓരോ മത്സരത്തിന്‍റെ സമയത്തും അതില്‍ മാത്രമായിരുന്നു ശ്രദ്ധ. ടീമിന്‍റെ വിജയത്തിന് എനിക്ക് എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്നായിരുന്നു എപ്പോഴും ചിന്തിച്ചിരുന്നതെന്നും താരം പറഞ്ഞു നിര്‍ത്തി. ഇന്ത്യയ്‌ക്കായി ഒരു ടെസ്റ്റ് പരമ്പരയില്‍ 700-ല്‍ അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal Become The 2nd Indian Batter To Score 700 Runs In a Test Series).

ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar) മാത്രമാണ് യശസ്വിയ്‌ക്ക് മുന്നിലുള്ളത്. കരിയറില്‍ രണ്ട് തവണ പ്രസ്‌തുത നേട്ടം സ്വന്തമാക്കാന്‍ ഗവാസ്‌കര്‍ക്ക് കഴിഞ്ഞിരുന്നു. 1971-72, 1978-79 വര്‍ഷങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായായിരുന്നു ഗവാസ്‌കറുടെ റണ്‍വേട്ട. ആദ്യത്തെ തവണ 774 റണ്‍സും രണ്ടാം പ്രാവശ്യം 732 റൺസുമാണ് ഗവാസ്‌കര്‍ കരീബിയൻ ടീമിനെതിരെ ഗവാസ്‌കര്‍ നേടിയത്.

അതേസമയം അഞ്ചാം ടെസ്റ്റിലും വിജയം പിടിച്ച ഇന്ത്യ 4-1നാണ് പരമ്പര സ്വന്തമാക്കിയത്. ധര്‍മ്മശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് ആതിഥേയര്‍ ജയം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിന്‍റെ കടവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലീഷ്‌ ടീം 195 റണ്‍സിന് പുറത്താവുകയായിരുന്നു. (India vs England 5th Test Highlights). അഞ്ച് വിക്കറ്റുമായി ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

ALSO READ: റൺസൊഴുകാതെ 'ബെൻ ബാറ്റ്'...തോല്‍വിയില്‍ തലകുനിച്ച് നായകൻ സ്റ്റോക്‌സും...

അര്‍ധ സെഞ്ചുറി നേടിയ ജോ റൂട്ട് (Joe Root) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. 128 പന്തില്‍ 84 റണ്‍സാണ് താരം നേടിയത്. ജോണി ബെയര്‍സ്‌റ്റോ (39), ഒല്ലി പോപ് (19), ടോം ഹാര്‍ട്‌ലി (20), ഷൊയ്ബ് ബഷീര്‍ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.