ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പ് കിരീടം നേടി ന്യൂസിലൻഡ് ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ് ന്യൂസിലൻഡ് ഐസിസി ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ദുബായില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരേ 32 റണ്‍സിനായിരുന്നു ന്യൂസീലന്‍ഡിന്‍റെ വിജയം. പുരുഷ, വനിതാ ടീമുകളില്‍ കീവിസ് നേടുന്ന ആദ്യ വനിതാ ടി20 ലോകകപ്പ് കിരീടമാണിത്.
കിരീടം സ്വന്തമാക്കിയതോടെ വന്‍ സമ്മാനത്തുകയാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. ടി20 ലോകകപ്പ് ജേതാക്കള്‍ക്കുള്ള തുക കഴിഞ്ഞ പതിപ്പിനേക്കാള്‍ 134 ശതമാനം ഐ.സി.സി വര്‍ധിപ്പിച്ചിരുന്നു. ഇതുപ്രകാരം ചാമ്പ്യന്‍മാരായ കിവീസ് 2.34 മില്യണ്‍ യു.എസ് ഡോളര്‍ ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 19.6 കോടി രൂപ. കൂടാതെ ഫൈനലിലെ റണ്ണഴ്‌സ് അപ്പായദക്ഷിണാഫ്രിക്കയ്ക്ക് 1.17 മില്യണ്‍ ഡോളര്‍ ക്യാഷ് പ്രൈസും ലഭിക്കും. (9.8 കോടി ഇന്ത്യൻ രൂപ).
New Zealand's first @T20WorldCup Champions! #T20WorldCup pic.twitter.com/1INIT0WCXC
— WHITE FERNS (@WHITE_FERNS) October 20, 2024
സമ്മാനത്തുക വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും മാത്രമായി പരിമിതപ്പെടുത്താതെ സെമി ഫൈനലിസ്റ്റുകൾക്കും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്ന് ടീമുകൾക്കും നൽകുമെന്ന് ഐസിസി അറിയിച്ചു. . സെമി ഫൈനലിസ്റ്റുകളായ ഓസ്‌ട്രേലിയയ്ക്കും വെസ്റ്റ് ഇൻഡീസിനും 675,000 യുഎസ് ഡോളർ (5.7 കോടി രൂപ) വീതം ലഭിക്കും.
The Champions with their prize 💪@Emirates | #WhateverItTakes pic.twitter.com/1uSacWIJMj
— ICC (@ICC) October 20, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗ്രൂപ്പ് ഘട്ട റാങ്കിങ് ഇപ്പോഴും നിര്‍ണയിച്ചിട്ടില്ലെങ്കിലും നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയത്തോടെ ടീം ഇന്ത്യ ആറാം സ്ഥാനത്തെത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ സമ്മാനത്തുകയായ 270,000 യുഎസ് ഡോളർ (2.25 കോടി രൂപ) ഇന്ത്യന്‍ ടീമിന് ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്ന് ടീമുകൾക്ക് തുല്യമായ സമ്മാനത്തുക നൽകും.