ETV Bharat / sports

വനിത ഏഷ്യ കപ്പ്‌: 'റെക്കോഡ്' ലക്ഷ്യത്തിന് മുന്നില്‍ പകച്ചുവീണ് യുഎഇ, സെമിയോട് അടുത്ത് ഇന്ത്യ - IND W vs UAE W Highlights

വനിത ഏഷ്യ കപ്പില്‍ യുഎഇക്ക് എതിരെ മിന്നും പ്രകടനവുമായി റിച്ച ഘോഷ്. 29 പന്തില്‍ പുറത്താവാതെ 12 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 64 റണ്‍സാണ് താരം അടിച്ചത്. പ്രകടനത്തോടെ മത്സരത്തിലെ താരമായും റിച്ച തിരഞ്ഞെടുക്കപ്പെട്ടു.

WOMENS ASIA CUP 2024  RICHA GHOSH  HARMANPREET KAUR  LATEST MALAYALAM NEWS
India Women cricket team (ANI)
author img

By ETV Bharat Kerala Team

Published : Jul 21, 2024, 6:01 PM IST

ധാംബുള്ള: വനിത ഏഷ്യ കപ്പില്‍ ജയം തുടര്‍ന്ന് ഇന്ത്യ. യുഎഇക്കെതിരെ 78 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് നീലപ്പട നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അടിച്ച 201 റണ്‍സിലേക്ക് ബാറ്റേന്തിയ യുഎഇയ്‌ക്ക് 20 ഓവറില്‍ ഏഴിന് 123 റണ്‍സിലേക്കാണ് എത്താന്‍ കഴിഞ്ഞത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും ഇന്ത്യ കീഴടക്കിയിരന്നു.

യുഎഇയെ തകര്‍ത്തതോടെ ഗ്രൂപ്പ് എയില്‍ നിന്നും സെമിയോട് ഏറെ അടുക്കാന്‍ ഇന്ത്യയ്‌ക്കായി. സ്കോര്‍: ഇന്ത്യ- 201/5 (20), യുഎഇ - 123/7 (20). പൊരുതി നിന്ന ക്യാപ്റ്റന്‍ ഇഷ ഓസയും (36 പന്തില്‍ 38), കാവിഷ എഗോഡഗെയും(32 പന്തില്‍ 40*) ചേര്‍ന്നാണ് യുഎഇയുടെ തോല്‍വി ഭാരം കുറച്ചത്. ഖുഷി ശര്‍മയാണ് (13 പന്തില്‍ 10) രണ്ടക്കം തൊട്ട മറ്റൊരു താരം. ഇന്ത്യയ്‌ക്കായി ദീപ്‌തി ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

നേരത്തെ, ടോസ് നഷ്‌ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 201 റണ്‍സിലേക്ക് എത്തിയത്. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ഇംഗ്ലണ്ടിനെതിരെ 2018ല്‍ നേടിയ 198 റണ്‍സായിരുന്നു ഇതുവരെയുള്ള ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന ടോട്ടൽ.

റിച്ച ഘോഷിന്‍റെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെയും വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്. 47 പന്തില്‍ പുറത്താവാതെ 66 റണ്‍സെടുത്ത ഹര്‍മനാണ് ടോപ്‌ സ്‌കോറര്‍. റിച്ച 29 പന്തില്‍ പുറത്താവാതെ 64 റണ്‍സാണ് അടിച്ചെടുത്തത്.

ALSO READ: വനിത ഏഷ്യ കപ്പ്: ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി, ശ്രേയങ്ക പാട്ടീല്‍ പുറത്ത്; പകരം തനൂജ കന്‍വാര്‍ - Shreyanka Patil ruled out

ഷഫാലി വര്‍മയും (18 പന്തില്‍ 37) തിളങ്ങി. ഇന്നിങ്‌സിലെ അവസാന അഞ്ച് പന്തുകളും ബൗണ്ടറിയിലേക്ക് എത്തിച്ച റിച്ചയാണ് ഇന്ത്യയെ റെക്കോഡ് സ്‌കോറിലേക്ക് എത്തിച്ചത്. മിന്നും പ്രകടനത്തോടെ മത്സരത്തിലെ താരമായും റിച്ച തിരഞ്ഞെടുക്കപ്പെട്ടു. ഗ്രൂപ്പ് എയില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ത്യ ചൊവ്വാഴ്ച നേപ്പാളിനെതിരെ ഇറങ്ങും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.