ETV Bharat / sports

വലിയ നാണക്കേട്; ദയവായി.. ആ പേര് വിളിക്കരുത്, ആരാധകരോട് വിരാട് കോലി - Virat Kohli news

തന്നെ കിങ്‌ എന്ന് വിളിക്കരുതെന്ന് ആരധകരോട് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ഓരോ തവണ കേള്‍ക്കുമ്പോഴും വലിയ നാണക്കേടെന്നും താരം.

Virat Kohli  IPL 2024  Royal Challengers Bengaluru  RCB
Virat Kohli On Being Called King At RCB Unbox Event Ahead Of IPL 2024
author img

By ETV Bharat Kerala Team

Published : Mar 20, 2024, 5:19 PM IST

ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്‌ക്കുള്ള (Virat Kohli) ആരാധക പിന്തുണ വളരെ ഏറെയാണ്. കിങ്‌ കോലിയെന്നാണ് താരത്തെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ തന്നെ 'കിങ്' എന്ന് വിളിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് വിരാട് കോലി. തന്നെ 'വിരാട്' എന്ന് വിളിച്ചോളൂവെന്നാണ് 35-കാരന്‍ പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് ചടങ്ങിലാണ് കോലി ഇക്കാര്യം സംസാരിച്ചത്. പരിപാടിക്കിടെ അവതാരകനായ ഡാനിഷ് സേഠ് വിരാടിനെ കിങ്‌ കോലിയെന്ന് വിശേഷിപ്പിച്ചിരുന്നു. താരം സംസാരിക്കാന്‍ എത്തിയപ്പോള്‍ ഗാലറിയില്‍ നിന്നും കിങ് കോലി വിളികള്‍ നിര്‍ത്താതെ മുഴങ്ങുകയും ചെയ്‌തു. ആരാധകരുടെ ആരവം കാരണം ആദ്യം കോലിയ്‌ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോള്‍ കോലി പറഞ്ഞത് ഇങ്ങനെ ആയിരുന്നു... "ഈ രാത്രി തന്നെ ഞങ്ങള്‍ക്ക് ചെന്നൈയിലേക്ക് പോകേണ്ടതുണ്ട്. ചാര്‍ട്ടേഡ് ഫ്ലൈറ്റിന്‍റെ സമയമായതിനാല്‍ ഇനി അധികം സമയം കളയാനില്ല. എനിക്ക് നിങ്ങളോട് എല്ലാവരോടുമായി ഒരു അഭ്യര്‍ഥനയുണ്ട്.

ആദ്യം നിങ്ങള്‍ എന്നെ ആ പേര് (കിങ്‌ കോലി) വിളിക്കുന്നത് നിര്‍ത്തണം. ദയവ് ചെയ്‌ത് എന്നെ വിരാട് എന്ന് വിളിക്കൂ. എന്നെ ആ പേര് വിളിക്കരുത്. നിങ്ങളെന്നെ ആ പേര് ഓരോ തവണ വിളിക്കുമ്പോഴും എനിക്ക് നാണക്കേട് തോന്നുന്നുവെന്ന് ഞാന്‍ ഫാഫ് ഡുപ്ലെസിസിനോട് പറയുകയായിരുന്നു. ഇപ്പോള്‍ മുതല്‍ എന്നെ അങ്ങനെ വിളിക്കരുത്. എന്നെ സംബന്ധിച്ച് അതു വലിയ നാണക്കേടാണ്" - വിരാട് കോലി പറഞ്ഞു.

ചടങ്ങില്‍ വെച്ച് ആര്‍സിബി (RCB) തങ്ങളുടെ പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) എന്ന പേര് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (Royal Challengers Bengaluru) എന്നാണ് ഫ്രാഞ്ചൈസി മാറ്റിയിരിക്കുന്നത്. 2008-ലെ പ്രഥമ സീസണ്‍ മുതല്‍ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഭാഗമാണ്.

ബാംഗ്ലൂര്‍ നഗരത്തിന്‍റെ പേര് സര്‍ക്കാര്‍ 2014-ല്‍ ബെംഗളൂരു എന്ന് ഔദ്യോഗികമായി മാറ്റിയെങ്കിലും ആര്‍സിബി തങ്ങളുടെ പേരില്‍ മാറ്റത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി പേരു മാറ്റുന്നുവെന്ന സൂചന നേരത്തെ തന്നെ ഫ്രാഞ്ചൈസി നല്‍കിയിരുന്നു.

ALSO READ: 'മുംബൈയില്‍ ചേര്‍ത്തുനിര്‍ത്തിയത് രോഹിത്താണ്, പാണ്ഡ്യ ഇന്നത്തെ പാണ്ഡ്യയായത് അങ്ങനെ'

അതേസമയം ഐപിഎല്‍ 2024-ന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് (Chennai Super kings) എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കളിക്കാനിറങ്ങുന്നുണ്ട്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് കളി നടക്കുന്നത്. ലീഗിന്‍റെ കഴിഞ്ഞ 16 പതിപ്പിന്‍റേയും ഭാഗമായിരുന്നിട്ടും ഇതേവരെ കിരീടം നേടാന്‍ ആര്‍സിബിയ്‌ക്ക് കഴിഞ്ഞിട്ടില്ല. കന്നി കിരീടത്തിനായുള്ള ഏറെ നീണ്ട കാത്തിരിപ്പ് ഇക്കുറി ആര്‍സിബിക്ക് അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.