ETV Bharat / sports

വിമര്‍ശനങ്ങള്‍ക്ക് എന്നും മറുപടി ബാറ്റുകൊണ്ട്; അതാണ് 'കോലി സ്റ്റൈല്‍' - Virat Kohli In IPL 2024

ഐപിഎല്ലില്‍ തകര്‍പ്പൻ ഫോം തുടരുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. സീസണില്‍ ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ നിന്നായി 634 റണ്‍സ് നേടിയ താരം റണ്‍വേട്ടക്കാരുടെ പട്ടികയിലും ഒന്നാമനാണ്.

VIRAT KOHLI STATS  VIRAT KOHLI BATTING AGAINST PBKS  PBKS VS RCB  വിരാട് കോലി
Virat Kohli (IANS)
author img

By ETV Bharat Kerala Team

Published : May 10, 2024, 1:03 PM IST

Updated : May 10, 2024, 2:22 PM IST

'സ്‌പിന്നര്‍മാരെ കളിക്കാൻ അറിയില്ല, സ്ട്രൈക്ക് റേറ്റ് ആണെങ്കിലോ വളരെ മോശം, പവര്‍പ്ലേ കഴിഞ്ഞാല്‍ പിന്നെ തുഴച്ചിലും...' ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ഓരോ മത്സരം കഴിഞ്ഞ് കയറുമ്പോഴും അവരുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ കുറിച്ച് ക്രിക്കറ്റ് പണ്ഡിതരും കളിയാസ്വാദകരും പറയുന്ന കാര്യങ്ങളാണിവ. ഒരുഭാഗത്ത് നിന്നും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും തനിക്കെതിരെ പേമാരിപോലെ പെയ്യുമ്പോള്‍ മറുവശത്ത് തന്‍റെ എംആര്‍എഫ് സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റുകൊണ്ട് വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കുകയാണ് വിരാട് കോലി. ആ മറുപടികളിലെ ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണം മാത്രമാണ് പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലെ പ്രകടനം.

VIRAT KOHLI STATS  VIRAT KOHLI BATTING AGAINST PBKS  PBKS VS RCB  വിരാട് കോലി
Virat Kohli (IANS)

പ്ലേഓഫ് പ്രതീക്ഷ ചെറുതായിട്ടെങ്കിലും ആര്‍സിബിയ്‌ക്ക് നിലനിര്‍ത്തണമെങ്കില്‍ പഞ്ചാബിനെ തോല്‍പ്പിച്ചേ മതിയാകൂ എന്നാതായിരുന്നു സ്ഥിതി. ധരംശാലയില്‍ ടോസ് ഭാഗ്യം പഞ്ചാബിനെ തുണച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. വിരാട് കോലിയെന്ന വമ്പൻ മീനിനെ പിടികൂടാൻ വിദ്വത് കവേരപ്പ എന്ന അരങ്ങേറ്റക്കാരൻ ആദ്യ ഓവറില്‍ തന്നെ കെണിയൊരുക്കി. എന്നാല്‍, ഭാഗ്യം കൊണ്ട് അവിടെ നിന്നും രക്ഷപ്പെട്ട കോലി ആദ്യം കളിയൊന്ന് കണ്ടു. പിന്നീട് ആളിക്കത്തി.

ഫാഫ് ഡുപ്ലെസിസും വില്‍ ജാക്‌സും പുറത്താകുമ്പോള്‍ 43 റണ്‍സ് മാത്രമായിരുന്നു ആര്‍സിബിയുടെ അക്കൗണ്ടില്‍. പിന്നാലെ എത്തിയ രജത് പടിദാര്‍ തകര്‍ത്തടിച്ചതോടെ കോലിയും താരത്തിന് പിന്തുണ നല്‍കി. പത്താം ഓവറില്‍ പടിദാര്‍ പുറത്തായി.

ഇതിനിടെ നേരിട്ട 32-ാം പന്തില്‍ അര്‍ധസെഞ്ച്വറി. പിന്നീട്, ഗിയര്‍ ചേഞ്ച് ചെയ്‌ത കോലി പഞ്ചാബ് ബൗളര്‍മാര്‍ക്ക് മേല്‍ സമ്പൂര്‍ണ ആധിപത്യം തന്നെ നേടിയെടുത്തു. പഞ്ചാബ് കിങ്‌സ് നായകൻ സാം കറനെ സ്ലോഗ് സ്വീപ്പിലൂടെ 94 മീറ്റര്‍ അപ്പുറത്തേക്ക് പറത്തിയ ആ ഷോട്ട്. ലിയാം ലിവിങ്‌സ്റ്റണിനെയും ഇത്തരത്തിലൊരു ഷോട്ടിലൂടെ ഗാലറിയിലേക്ക് പറത്താൻ കോലിക്കായി.

തന്‍റെ ഇന്നിങ്ങ്‌സിലെ അവസാന 15 പന്തില്‍ കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത് 40 റണ്‍സാണ്. പുറത്താകുന്നതിന് തൊട്ടുമുൻപ് അര്‍ഷ്‌ദീപ് സിങ്ങിനെ ഓഫ് സൈഡിലേക്ക് മനോഹരമായ ഒരു ഷോട്ടിലൂടെ സിക്‌സര്‍ പറത്താൻ കോലിക്കായി. വ്യക്തിഗത സ്കോര്‍ 90ന് മുകളില്‍ വന്നപ്പോഴും വമ്പൻ അടിക്ക് ശ്രമിച്ചായിരുന്നു വിരാട് കോലിയുടെ പുറത്താകലും. മത്സരത്തില്‍ നേരിട്ട 47 പന്തില്‍ കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത് 195.74 സ്ട്രൈക്ക് റേറ്റില്‍ 92 റണ്‍സ്.

തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ടുള്ള മറുപടി മാത്രമല്ല വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയിലെ 140 കോടി ജനതയുടെ പ്രതീക്ഷകളെ ഉയര്‍ത്തുന്നത് കൂടിയായിരുന്നു കോലിയുടെ ഈ ഇന്നിങ്‌സ്. ടി20 ലോകകപ്പിന് വിരാട് കോലി ഇല്ലാതെ ഇന്ത്യ വണ്ടികയറിയാല്‍ മതിയെന്ന് വാദിച്ചവരെല്ലാം ഇന്ന് നിശബ്‌ദരാണ്. കാരണം, ഐപിഎല്ലില്‍ അയാള്‍ തന്‍റെ ടീമിനായി തകര്‍ത്തടിക്കുകയാണ്.

ഐപിഎല്‍ പതിനേഴാം പതിപ്പില്‍ 12 മത്സരങ്ങളില്‍ നിന്നും 70.44 ശരാശരിയില്‍ 634 റണ്‍സാണ് വിരാട് കോലി ഇതുവരെ അടിച്ചെടുത്തത്. റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും കോലിയുടെ തലയില്‍ തന്നെ. ഓപ്പണര്‍ റോളില്‍ ആര്‍സിബിക്ക് വേണ്ടി തകര്‍ത്തടിക്കുന്ന വിരാട് കോലി ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്ന് ഇന്ന് വാദിക്കുന്നവരുണ്ട്.

ALSO READ: എല്ലാം അഭിമാന പോരാട്ടങ്ങള്‍, ആരാധകരെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത് : വിരാട് കോലി - Virat Kohli On RCB

യശസ്വി ജയ്‌സ്വാള്‍ മോശം ഫോം തുടരുന്ന സാഹചര്യത്തില്‍ രോഹിതിന് പറ്റിയ പങ്കാളി കോലി തന്നെയാണെന്നാണ് ചിലരുടെയെങ്കിലും അഭിപ്രായം. കോലി ലോകകപ്പില്‍ ഓപ്പണറായെത്തിയാല്‍ ഒരുപക്ഷെ മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കാം...

Last Updated : May 10, 2024, 2:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.